Home ENTERTAINMENT കാർ പരിശോധനക്കിടെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യരെ പൊതിഞ്ഞ് ആരാധകർ!

കാർ പരിശോധനക്കിടെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യരെ പൊതിഞ്ഞ് ആരാധകർ!

മലയാളികളുടെ പ്രിയ നടിയാണ് ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന നമ്മുടെ സ്വന്തം മഞ്ജുവാര്യർ. അതുകൊണ്ടുതന്നെ മഞ്ജുവാര്യരെ കാണാൻ കിട്ടുന്ന ഒരു അവസരവും ആരാധകർ പാഴാക്കാറുമില്ല. ഇപ്പോൾ വാർത്തകളിൽ ഏറെ ട്രെൻഡിങ് ആയി നിൽക്കുന്നത് അപ്രതീക്ഷിതമായി മഞ്ജു വാര്യരുടെ കാർ ചെന്നൈയിൽ വെച്ച് ഫ്ലയിങ് സ്കോഡ് പരിശോധനയ്ക്കായി തടഞ്ഞു നിർത്തിയപ്പോൾ ആരാധകർ സെൽഫി എടുക്കാനായി നടിക്ക് ചുറ്റും തടിച്ച് കൂടിയതാണ്.

തിരുച്ചിറപ്പള്ളി ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോൾ നഗരം എന്ന സ്ഥലത്ത് വച്ചാണ് നടിയുടെ കാർ പരിശോധനക്കായി ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തിയത്. പെട്ടെന്ന് തന്നെ കാറിലുള്ള വ്യക്തി മഞ്ജു വാര്യർ ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആരാധകർ സെൽഫി എടുക്കാനായി ഓടി എത്തുകയായിരുന്നു. മലയാളത്തിലും, തമിഴിലും ഒരേ രീതിയിൽ താര സാന്നിധ്യം തെളിയിച്ചു കൊണ്ടിരിക്കുന്ന മഞ്ജു വാര്യർ തന്‍റെ ആരാധകരെ എപ്പോഴും ചേർത്ത് നിർത്തുന്ന വ്യക്തിത്വത്തിന് ഉടമയാണ്. അതിനാൽ തന്നെ താരം ആരാധകർക്ക് വേണ്ടി സെൽഫി എടുക്കാനായി പോസ് ചെയ്തു കൊടുക്കുകയും ചെയ്തു.വാഹന പരിശോധനയ്ക്ക് ശേഷം താരം യാത്ര തുടരുകയും ചെയ്തു. തമിഴ്നാട്ടിൽ ഇലക്ഷൻ പ്രചാരണവുമായി ബന്ധപ്പെട്ട് വളരെ ശക്തമായ രീതിയിലാണ് വാഹന പരിശോധന നടത്തി വരുന്നത്. അതിന്‍റെ ഭാഗമായാണ് നടിയുടെ കാറും പരിശോധനയുടെ ഭാഗമാക്കിയത്.

Exit mobile version