മലയാളികൾ വളരെയധികം ഉറ്റുനോക്കുന്ന ചിത്രങ്ങളാണ് ഇന്ന് തിയേറ്ററുകളിൽ റിലീസിനായി എത്തിയിട്ടുള്ളത്. വിഷു ഈദ് പ്രമാണിച്ച് ഇന്ന് റിലീസിന് എത്തുന്ന പ്രധാന മലയാള ചിത്രങ്ങളാണ് ഫഹദ് ഫാസിൽ നായകനായി എത്തുന്ന ആവേശം, ധ്യാൻ ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന വർഷങ്ങൾക്ക് ശേഷം, ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ജയ് ഗണേഷ് എന്നിവ.
ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രങ്ങൾ റിലീസ് ചെയ്തുവെങ്കിലും ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പീവീആർ തിയേറ്ററുകളിൽ ചിത്രങ്ങൾക്ക് വിലക്കുണ്ട് എന്നാണ് അറിയുന്നത്. ഈ മൂന്ന് ചിത്രങ്ങളുടെയും പ്രദർശനം പീ വീ ആർ തിയേറ്ററുകളിൽ വേണ്ടെന്ന് വെച്ചിരിക്കുകയാണ്.
പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് തിരുവനന്തപുരം , കൊച്ചി എന്നിവിടങ്ങളിൽ ഉള്ള പീ വീ ആർ തിയേറ്ററുകളിലും ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നതായിരിക്കില്ല. കേരളത്തിനകത്ത് മാത്രമല്ല ലോകമെമ്പാടുമുള്ള പിവിആർ തിയേറ്ററുകൾ ഇത്തരത്തിലുള്ള ഒരു തീരുമാനവുമായി മുന്നോട്ടു പോവുകയാണെങ്കിൽ അത് മലയാള സിനിമയ്ക്ക് വലിയ രീതിയിലുള്ള നഷ്ടങ്ങളായിരിക്കും ഉണ്ടാക്കുക.
ഡിജിറ്റൽ കണ്ടന്റ് സംവിധാനം ഒരുക്കുന്നതിൽ വളരെ വലിയ ഉയർന്ന നിരക്കാണ് പിവിആർ ഈടാക്കുന്നത് എന്നതുമായി ബന്ധപ്പെട്ട് മലയാളി പ്രൊഡ്യൂസർ അസോസിയേഷൻ പരാതികൾ ഉന്നയിച്ചിരുന്നു. തുടർന്ന് മലയാളി നിർമ്മാതാക്കൾ സ്വന്തമായി ഒരു മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചതാണ് പ്രശ്നങ്ങൾക്കുള്ള തുടക്കം എന്നാണ് പറയപ്പെടുന്നത്.