Home ENTERTAINMENT മലയാളസിനിമയുടെ വസന്തകാലം ..

മലയാളസിനിമയുടെ വസന്തകാലം ..

2024 മലയാള സിനിമയ്ക്ക് നല്ലകാലം ആയിരുന്നു ഒന്നോ രണ്ടോ പടങ്ങൾ ഒഴിച്ചാൽ ബാക്കി എല്ലാം ഹിറ്റ് പടങ്ങൾ .ഒരു പ്രൊമോഷൻ പോലും ഇല്ലാതെ ഇറങ്ങിയ പ്രേമലു,മഞ്ഞുമ്മൽ ബോയ്സ് എന്നിവയും പുതിയ കാലത്തിൽ പുതിയ പരീക്ഷണം എന്ന രീതിയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ആയി ഇറക്കിയ ഭ്രമയുഗം ,ആടുജീവിതം എല്ലാം ഒന്നിനൊന്നിന് ബോക്സ് ഓഫീസ് ഹിറ്റുകൾ സമ്മാനിച്ച് ,എന്നാൽ കോടികൾ മുടക്കി ഇറക്കിയ തമിഴ് പടങ്ങൾ അടപടലം പൊട്ടുകയായിരുന്നു ,ഒരുപാട് പ്രതീക്ഷകൾ തന്ന ഇറക്കിയ രജനീകാന്ത് പടം ലാൽസലാം നേടിക്കൊടുത്തത് വെറും 36 കോടി .

90 കോടി ബജറ്റിലൊരുക്കിയ രജനികാന്ത് ചിത്രം ലാൽസലാം ബോക്സ് ഓഫീസിൽ നിന്നും ആകെ നേടിയത് 36 കോടി. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം എന്നിവയെല്ലാം ജനപ്രീതി നേടിയതിനൊപ്പം ബോക്സ് ഓഫീസിലും ലാഭം നേടി കൊടുത്ത ചിത്രങ്ങളാണ്. എന്നാൽ, ഈ മലയാളം ചിത്രങ്ങൾ തന്നെയാണ് ഇപ്പോൾ തമിഴ് പ്രേക്ഷകർക്കും തമിഴ്നാട്ടിലെ തിയേറ്ററുകൾക്കും വലിയ ആശ്വാസമാവുന്നത്. കാരണം, 2014 ജനുവരി മുതൽ മാർച്ച് വരെ തിയേറ്ററുകളിലെത്തിയ 68 തമിഴ് സിനിമകളിൽ 66 എണ്ണവും ഫ്ളോപ്പാണ്.

ഈ വർഷം 100 കോടി എന്ന നേട്ടം സ്വന്തമാക്കിയ ഏക ചിത്രം ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ആണ്. 104.79 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ക്യാപ്റ്റൻ മില്ലർ കഴിഞ്ഞാൽ, പിന്നീട് കളക്ഷൻ റെക്കോർഡിൽ മികച്ചുനിൽക്കുന്ന മറ്റൊരു ചിത്രം ശിവകാര്‍ത്തികേയന്റെ ‘അയലാന്‍’ ആണ്.

Exit mobile version