Home ENTERTAINMENT ലാഭ വിഹിതം നൽകാതെ കബളിപ്പിച്ചു: മഞ്ഞുമ്മൽ ബോയ്സ്ന്റെ അക്കൗണ്ട് മരവിപ്പിച്ച് കോടതി.

ലാഭ വിഹിതം നൽകാതെ കബളിപ്പിച്ചു: മഞ്ഞുമ്മൽ ബോയ്സ്ന്റെ അക്കൗണ്ട് മരവിപ്പിച്ച് കോടതി.

മഞ്ഞുമ്മൽ ബോയ്സ് ന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസ്ന്റെയും പാർട്ണർ ഷോൺ ആന്റണി യുടെയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ ഉത്തരവിട്ടു.എറണാകുളാം സബ് കോടതി ജഡ്ജി സുനിൽ വർക്കി ഉത്തരവിട്ടു.ചിത്രത്തിന്റെ നിർമാണത്തിന് 7 കോടി രൂപ മുതൽമുടക്കിയ അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദ് സമർപ്പിച്ച പരാതിയിലാണ് കോടതി നടപടി. 40 ശതമാനം ലാഭവിഹിദം നൽകാമെന്ന് പറഞ്ഞ് നിർമ്മാതാക്കൾ കബളിപ്പിച്ചു എന്നാണ് പരാതി.ആഗോളതലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്.ഓ ടി ടി പ്ലാറ്റ്ഫോം മുഖേനയും 20 കോടി രൂപയോളം ചിത്രം നേടിയിട്ടുള്ളതായി കണക്കുകൾപറയുന്നു.

നിർമ്മാതാക്കൾ യാതൊരു പണവും മുടക്കിയിട്ടില്ല എന്നും 22 കോടി രൂപയോളം ചെലവ് വരുന്ന പറഞ്ഞാണ് തന്റെ കയ്യിൽ നിന്ന് 7 കോടി രൂപ വാങ്ങിയതെന്നും പരാതിക്കാരൻ പറയുന്നു.മലയാളത്തിൽ നിന്നും ലോകവ്യാപകമായി ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.മഞ്ഞുമ്മൽ നിന്നും തമിഴ്നാട്ടിലെ കൊടൈക്കനാലിലേക്ക് ടൂർ പോയ ഒരു കൂട്ടം യുവാക്കളുടെ കഥ പറയുന്ന ചിത്രം യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഉള്ളതാണ്

ചിത്രം തമിഴ്നാട്ടിലും വൻ വിജയമായിരുന്നു.സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി എസ്. പൊതുവാൾ, ലാൽ ജൂനിയർ , വിഷ്ണു രഘു, തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.”മഞ്ചുമ്മേൽ ബോയ്സ്” ഒരു സർവൈവൽ ത്രില്ലർ മാത്രമല്ല, സൗഹൃദത്തിൻ്റെ പ്രമേയം അന്വേഷിക്കുന്ന സിനിമ കൂടിയാണ് എന്ന് നിരൂപകർ പറയുന്നു.

Exit mobile version