Home ENTERTAINMENT “ഇസഹാക്കിനിത് അഞ്ചാം ജന്മദിനം”: ആഘോഷത്തോടെ കുഞ്ഞാക്കോ ഫാമിലി…

“ഇസഹാക്കിനിത് അഞ്ചാം ജന്മദിനം”: ആഘോഷത്തോടെ കുഞ്ഞാക്കോ ഫാമിലി…

കുഞ്ചാക്കോ ബോബൻ പ്രിയ ദമ്പതികളുടെ ഏക പുത്രൻ ഇസഹാക്കിനു ഇത് അഞ്ചാം ജന്മദിനം.14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് താരപുത്രന്റെ ജനനം. “ഇസുസ് ആർട്ട് വേൾഡ്” എന്ന അടിക്കുറിപ്പോടെ കുഞ്ചാക്കോ ബോബൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ക്രയോൺസിന്റെയും ലോലിപോപ്സിന്റെയും ഐസ്ക്രീംസ്ന്റെയും എല്ലാം രൂപത്തിൽ ഇസഹാക്കിന് വേണ്ടി ഒരുക്കിയിരിക്കുന്ന കേക്കുകളുടെ ചിത്രം പങ്കുവെച്ചിരുന്നു. ഷുഗർ ബൗൾ എന്ന കൊച്ചിൻ കമ്പനിയാണ് കേക്കുകൾ നിർമിച്ചത്.

ഇസഹാക്കിന്റെ നാലാം ജന്മദിനത്തിൽ അച്ഛനെയും മകനെയും പ്രതിഫലിപ്പിക്കുന്ന രൂപങ്ങളാണ് കേക്കിൽ കൊത്തി വെച്ചിരുന്നത്. 2019 ഏപ്രിൽ 17 നാണ് ഇസഹാക്ക് ജനിച്ചത്. ഏപ്രിൽ 10 ന് ആയിരുന്നു പ്രിയയുടെ ബർത്തഡേ.


പ്രിയതമയോടൊപ്പമുള്ള ചിത്രങ്ങൾ അന്ന് താരം പങ്കുവച്ചിരുന്നു. അനിയത്തിപ്രാവിലൂടെ പറന്ന് വന്ന് മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ കുഞ്ചാക്കോ ബോബൻ നീണ്ട ഒരിടവേളക്കുശേഷം ‘എൽസമ്മ എന്ന ആൺകുട്ടി’ എന്ന ലാൽജോസ് ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിലേക്ക് തിരിച്ചെത്തിയത്. സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ, ചാവേർ എന്നിവയായിരുന്നു പുതിയ ചിത്രങ്ങൾ. മെയിൽ നേഴ്സ് ,ഗർർ എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങൾ.

Exit mobile version