മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റി കൊണ്ടിരിക്കുന്ന ഒരു ഷോയാണ് ബിഗ് ബോസ്. നിലവിൽ ബിഗ് ബോസ് സീസൺ സിക്സാണ് മലയാളത്തിൽ ഓടിക്കൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയ്ക്ക് കഴിഞ്ഞ അഞ്ചു സീസണിലും വലിയ രീതിയിലുള്ള സ്വീകരണമാണ് മലയാളി പ്രേക്ഷകർക്കിടയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. അതേ സ്വീകാര്യത തന്നെ ഈയൊരു സീസണിലും ലഭിക്കുന്നുണ്ടെങ്കിലും മത്സരാർത്ഥികൾക്കെതിരെ ഒരുപാട് വിമർശനങ്ങൾ ഇപ്പോൾ ഉയർന്നു വരുന്നുണ്ട്.
പ്രത്യേകിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുൻപാണ് ഷോയിലെ രണ്ട് പ്രധാന മത്സരാർത്ഥികളായ റോക്കിയും സിജോയും തമ്മിൽ പ്രശ്നമുണ്ടായതും റോക്കിയേ പുറത്താക്കുകയും, ഇവർ തമ്മിലുണ്ടായ അടിപിടിയെ തുടർന്ന് സിജോക്ക് പരിക്ക് പറ്റിയതും. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ചു നോക്കുകയാണെങ്കിൽ ഇത്തവണത്തെ മത്സരാർത്ഥികൾ പഴയതുപോലെ കളിക്കുന്നില്ല എന്നതാണ് കൂടുതൽ പ്രേക്ഷകരുടെയും വാദം.
മാത്രമല്ല മത്സരാർത്ഥികൾ ഹൗസിനുള്ളിൽ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളും ശരിയല്ല എന്ന രീതിയിൽ പ്രേക്ഷകരിൽ നിന്നും വിമർശനങ്ങൾ വരുന്നുണ്ട്. അതിനെതിരെ കടുത്ത നടപടിയാണ് കഴിഞ്ഞ വീക്കിൽ മോഹൻലാൽ അതിൽ ഉൾപ്പെട്ട മത്സരാർത്ഥികൾക്ക് നൽകിയതും.എന്നാൽ ഷോയിലെ ഒരു പ്രധാന മത്സരാർത്ഥിയായ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമോണി ഇപ്പോഴും തന്റെ തെറ്റായ നിലപാടുകൾ തന്നെയാണ് മുന്നോട്ടുവയ്ക്കാൻ ശ്രമിക്കുന്നത്. ഷോയിലെ മത്സരാർത്ഥികളോട് ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുകയും, പുറത്തിറങ്ങിയാൽ അവരുടെ കരിയർ തന്നെ ഇല്ലാതാക്കും എന്ന രീതിയിലുള്ള വിമർശനങ്ങളാണ് കഴിഞ്ഞ ആഴ്ചകളിൽ അവർ ഉന്നയിച്ചത്.
– ഇതേ രീതിയിൽ മോഹൻലാൽ വന്ന ദിവസം നടത്തിയ ടാക്കിലും ജാൻമോണി മറ്റൊരു മത്സരാർത്ഥി തനിക്കെതിരെ ഉന്നയിച്ച ആരോപണം ശരിയല്ല എന്നും അതിന്റെ ശിക്ഷ ഏറ്റെടുക്കില്ല എന്ന രീതിയിലും സംസാരിച്ചു. അപ്പോൾ തന്നെ തക്കതായ മറുപടി മോഹൻലാലിൽ നിന്നും ജാൻമോണിക്ക് ലഭിക്കുകയും ചെയ്തു. മറ്റു മത്സരാർത്ഥികളെ പോലെ തന്നെയാണ് ജാൻമോണിക്ക് ഷോയിൽ റോൾ ഉള്ളൂ എന്ന് പറഞ്ഞത് അവരെ വല്ലാതെ ചൊടിപ്പിച്ചു. എന്തായാലും നിലവിൽ ബിഗ് ബോസിൽ നിന്നും ഒരുതവണകൂടി വാണിങ്ങ് കിട്ടിയ ജാൻമോണി ഇനിയെങ്കിലും കളികൾ മാറ്റി പിടിക്കുമോ എന്നത് കണ്ട് തന്നെ അറിയണം.