Home ENTERTAINMENT ജനഗണമനയുടെ അർഥം വ്യക്തമാക്കി ഹരിശ്രീ അശോകൻ ..

ജനഗണമനയുടെ അർഥം വ്യക്തമാക്കി ഹരിശ്രീ അശോകൻ ..

ഓരോ മണ്ടത്തരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പടച്ചു വിടുന്നവർ ആണ്അ നമ്മൾ മലയാളികൾ അത് വള്ളിപുള്ളി വിടാതെ വിശ്വസിക്കുകയും ചെയ്യുന്നവരുമുണ്ട്. അത്തരത്തില്‍ വൈറലായി വ്യാജമാണെന്ന് തെളിഞ്ഞ ഒരു പോസ്റ്റിനെ വീണ്ടും വൈറലാക്കിയിരിക്കുകയാണ് നടന്‍ ഹരിശ്രി അശോകന്‍. ഇന്ത്യയുടെ ദേശീയഗാനം ലോകത്തെ ഏറ്റവും മികച്ചതായി യുനസ്‌കോ തെരഞ്ഞെടുത്തു എന്ന സന്ദേശമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച് അബദ്ധത്തില്‍ ചെന്ന് ചാടിയത്.

ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ള വ്യാജ പ്രചാരണമാണ് ഇത്. ആ പോസ്റ്റ് ഇങ്ങനെ ആയിരുന്നു എല്ലാവര്‍ക്കും അഭിനന്ദങ്ങള്‍. നമ്മുടെ ദേശീയഗാനമായ ജനഗണമന ലോകത്തെ ഏറ്റവും മികച്ചതായി യുനസ്‌കോ അല്‍പം മുമ്പ് തെരഞ്ഞെടുത്തിരിക്കുന്നു’ ഇങ്ങനെ തുടങ്ങുന്ന പോസ്റ്റ് ആണ് ഹരിശ്രീ അശോകന്‍ പങ്കുവെച്ചത്.ജനഗണമനയിലെ ഓരോ വാക്കിന്റേയും അര്‍ഥം വിശദമാക്കുന്ന നീണ്ട കുറിപ്പും ഇതിനൊപ്പമുണ്ടായിരുന്നു. ദേശീയഗാനത്തിന്റെ അര്‍ഥം എല്ലാവരും മനസിലാക്കാന്‍ കൂടുതല്‍ പേരിലേക്ക് ഷെയര്‍ ചെയ്യാനും അദ്ദേഹം പറയുന്നുണ്ട് ..

എന്നാല്‍ ഹരിശ്രീ അശോകന്‍ പങ്കുവെച്ച സന്ദേശം വ്യാജമാണ് എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ തെളിഞ്ഞതുമായിരുന്നു. ഈ സന്ദേശം മുമ്പും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. 2008ല്‍ ഈ സന്ദേശം ഈ-മെയില്‍ വഴിയും പ്രചരിച്ചിരുന്നു. അന്ന് സന്ദേശം തെറ്റാണെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തതുമാണ്. പിന്നീട് 2018ലും 2019ലും ഉള്‍പ്പടെ സമാന വ്യാജ സന്ദേശം വൈറലാവുകയും ചെയ്തിരുന്നു. പിന്നീട് ഹരിശ്രി അശോകന്‍ ഷെയര്‍ ചെയ്തതോടെ അത് വീണ്ടും ചര്‍ച്ച വിഷയമായി.

Exit mobile version