ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിൽ അഭിനയിച്ച് തിയേറ്ററുകളിൽ ഇന്നലെ എത്തിയ ചിത്രമാണ് ജയ് ഗണേഷ്. വിഷു, ഈദ് ചിത്രങ്ങളായി മൂന്ന് മലയാള സിനിമകളാണ് ഇന്നലെ പുറത്തിറങ്ങിയത്. ഫഹദ് ഫാസിൽ നായകനായി എത്തിയ ആവേശം, പ്രണവ്- ധ്യാൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷം, ഉണ്ണിമുകുന്ദൻ നായകനായി എത്തിയ ജയ്ഗണേഷ് എന്നിവയായിരുന്നു 3 ചിത്രങ്ങൾ.
സൂപ്പർ ഹീറോ പരിവേഷത്തിൽ പുറത്തിറങ്ങുന്ന ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് മലയാളി പ്രേക്ഷകർക്കിടയിൽ എക്കാലവും ലഭിക്കാറുള്ളത്. അത്തരത്തിൽ ഉണ്ണിമുകുന്ദനെ ഒരു സൂപ്പർ ഹീറോ ആയി അവതരിപ്പിച്ചിട്ടുള്ള ചിത്രമാണ് ജയ് ഗണേഷ്. പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ജയ് ഗണേഷ് ആദ്യദിവസം തന്നെ കേരളത്തിൽ 50 ലക്ഷം രൂപയിൽ കൂടുതൽ കളക്ഷൻ നേടി എന്നാണ് അറിയാൻ സാധിക്കുന്നത്. ഉണ്ണിമുകുന്ദന്റെ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാണാൻ സാധിക്കുക എന്നും പ്രേക്ഷകർ പ്രതികരിക്കുന്നു. ആക്ഷന് വളരെയധികം പ്രാധാന്യം നൽകി നിർമ്മിച്ചിട്ടുള്ള ജയ് ഗണേഷ്, കുട്ടികളും കുടുംബ പ്രേക്ഷകരും ഇരുകൈയും നീട്ടി സ്വീകരിച്ചു എന്നതിന്റെ ഒരു തെളിവാണ് ആദ്യദിന കളക്ഷൻ.
രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ജയ് ഗണേഷിൽ മഹിമ നമ്പ്യാരാണ് നായിക. ചിത്രത്തിന്റെ നിർമ്മാണത്തിലും ഉണ്ണിമുകുന്ദന്റെ ബാനർ ആയ ഉണ്ണി മുകുന്ദൻ ഫിലിംസ് ഭാഗമാണ്. ശങ്കർ ശർമയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിട്ടുള്ളത്. ഉണ്ണി മുകുന്ദനെ കൂടാതെ മലയാളികളുടെ പ്രിയ നടൻ അശോകനും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. എന്തായാലും വിഷു ചിത്രങ്ങളിൽ ഏറെ ലാഭം കൊയ്യാൻ ജയ് ഗണേഷിന് സാധിക്കുമോ എന്നത് വരുംദിന കളക്ഷൻ റിപ്പോർട്ടുകളിലൂടെ അറിയാം.