Home ENTERTAINMENT “ഇപ്പോഴുള്ളത് സിസിടിവി പേരെന്റിങ്ങ് കുട്ടികളെ അവരുടെ വഴിക്ക് വിടുക” : പേർളി മാണി

“ഇപ്പോഴുള്ളത് സിസിടിവി പേരെന്റിങ്ങ് കുട്ടികളെ അവരുടെ വഴിക്ക് വിടുക” : പേർളി മാണി

ഏതുനേരവും കുട്ടികളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സിസിടിവി പേരന്റ്സ് ആണ് ഇപ്പോൾ നിലവിലുള്ളത്, ഇത് ശരിയല്ല കുട്ടികളെ അവരുടെ വഴിക്ക് വിടുക അവർക്ക് അവരുടേതായ ഒരു ജീവിതം ഉണ്ട്”നിരവധി സിനിമ, ടെലിവിഷൻ പ്രോഗ്രാമുകളിലൂടെ മലയാളികൾക്ക് സുപരിചിതയും നിരവധി ഷോകളിൽ ആങ്കറുമായ പേർളി മാണിയാണ് ഇത്തരമൊരു അഭിപ്രായവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

കുട്ടികളെ ജീവിതത്തിന്റെ ഭാഗമാക്കാനാണ് ശ്രമിക്കേണ്ടത് . അവർക്ക് അനുസരിച്ച് ജീവിതത്തെ വ്യത്യസ്തപ്പെടുത്തി എന്ന് തോന്നേണ്ട അവസ്ഥയുണ്ടാക്കരുത് ഒരു പെർഫെക്റ്റ് പേരെന്റ് ആകാൻ നോക്കുന്നതിനേക്കാൾ ഒരു നോർമൽ പേരെന്റ് ആകാൻ നോക്കുകയാണ് വേണ്ടതെന്നും പേർളി പറഞ്ഞു.പേർളിമാണിഷോ എന്ന യൂട്യൂബ് പ്രോഗ്രാമിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് താരം തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്.ഞങ്ങൾ കുഞ്ഞിനുവേണ്ടി ഒന്നും അഡ്ജസ്റ്റ് ചെയ്യാറില്ല എന്നും കുഞ്ഞിനെ ഡെയിലി ആക്ടിവിറ്റീസിന്റെ ഭാഗമാക്കുകയാണ് ചെയ്യുന്നതെന്നും പേളി-ശ്രീനിഷ് ദമ്പതിമാർ പറയുന്നു.

ഒരു സ്ട്രീറ്റ് സ്മാർട്ട് കുഞ്ഞിനെയാണ് ഞങ്ങൾക്ക് വേണ്ടത് എന്നും അവർ പറയുന്നു.ടീനേജേഴ്സ്നു എന്തുപദേശമാണ് കൊടുക്കാനുള്ളത് എന്ന ചോദ്യത്തിന് ടീനേജ് ഘട്ടത്തിൽ ഉണ്ടാകുന്ന ഫിസിക്കൽ മെന്റൽ ചേഞ്ചസുകൾ സർവ്വസാധാരണമായിരിക്കും കഴിവതും അറിവുള്ളതും ആയ വ്യക്തികളുമായി സംസാരിക്കുകയും സ്നേഹമുള്ള വ്യക്തികളുമയി നമ്മുടെ പ്രശ്നങ്ങൾ പങ്കിടാൻ ശ്രമിക്കുകയാണ് വേണ്ടത് എന്നും താര ദമ്പതികൾ പറഞ്ഞു.

Exit mobile version