Home ENTERTAINMENT ഇജ് വരുണ്ടോ ചെങ്ങായി…

ഇജ് വരുണ്ടോ ചെങ്ങായി…

ഒരുപാട് താരമൂല്യം ഉള്ള റാണ്ടുപ്പേരാണ് പ്രണവും വിസ്മയയും എന്നാൽ ഇവർ പ്രേക്ഷകര്‍ക്ക് സംവദിക്കാന്‍ അവസരം കിട്ടാത്ത രണ്ട് താര പുത്രി – പുത്രന്മാരാണ് പ്രണവ് മോഹന്‍ലാും വിസ്മയ മോഹന്‍ലാലും. ലൈം ലൈറ്റിലോ, പൊതു ജനമദ്ധ്യത്തിലോ രണ്ട് പേരും അഭിപ്രായ പ്രകടനങ്ങള്‍ നടത്താറില്ല. എന്ന് മാത്രമല്ല അവരുടെ ജീവിതവും ഇഷ്ടങ്ങളും ഒക്കെ മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തവും ആണ് . അതെ സമയം സോഷ്യല്‍ മീഡിയയിലൂടെ ഇടയ്‌ക്കെങ്കിലും തങ്ങളുടെ വിശേഷങ്ങള്‍ കുറച്ചെങ്കിലും അവർ പങ്കുവയ്ക്കാറുണ്ട്.

യാത്രയുടെയും വായനയുടെയും ലോകത്താണ് പ്രണവും വിസ്മയയും പലപ്പോഴും.അടുത്തിടെ വിസ്മസ ലിഡിയ എന്ന ട്രാവലര്‍ക്ക് നല്‍കി അഭിമുഖവും,അമ്മയ്‌ക്കൊപ്പം അമേരിക്കന്‍ ഗായകന്റെ സ്റ്റേജ് ഷോയ്ക്ക് പോയ വീഡിയോയും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ ഇപ്പോഴിതാ, ചേട്ടന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ കണ്ട അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരപുത്രി.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അഭിപ്രായ പ്രകടനം നടത്തിയത്. ഒന്നല്ല, രണ്ട് തവണ സിനിമ കണ്ടു എന്ന് വിസ്മയ പറയുന്നു.സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് ‘ഇജ് വരുണ്ടോ ചെങ്ങായി’ എന്ന ക്യാപ്ഷനോടെ പ്രണവ് പോസ്റ്റ് ചെയ്ത സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്യുകയായിരുന്നു വിസ്മയ മോഹന്‍ലാല്‍. ‘രണ്ട് തവണ കണ്ടു, എന്തൊരു മനോഹരമായ സിനിമ’ എന്നാണ് പ്രണവിനെ ടാഗ് ചെയ്ത് വിസ്മയ പറഞ്ഞത്.

Exit mobile version