Home ENTERTAINMENT “ആമ്പൽപ്പു വർണ്ണവും ചുരുൾ മുടിയും” നാടൻ സുന്ദരിയായി ഗായത്രി സുരേഷ്.

“ആമ്പൽപ്പു വർണ്ണവും ചുരുൾ മുടിയും” നാടൻ സുന്ദരിയായി ഗായത്രി സുരേഷ്.

ആമ്പൽ പൂ നിറമുള്ള പട്ടു ധാവണിയും ചുരുൾ മുടിയുമായി മലയാളി ആരാധകരെ കയ്യിലെടുക്കാൻ എത്തുകയാണ് ഗായത്രി സുരേഷ്. മനോരമ ആഴ്ചപ്പതിപ്പിന്റെ കവർ ചിത്രത്തിനു വേണ്ടിയുള്ള താരത്തിന്റെ പുതിയ ഫോട്ടോസ് വൈറൽ ആവുകയാണ്. സ്വർണ്ണ തിളക്കമുള്ള മജന്ത ബ്ലൗസും സ്കേർട്ടുമാണ് താരത്തിന്റെ വേഷം.

സച്ചിൻ വാര്യരുടെ ‘തീക്കനൽ ശ്വാസമായി…. ‘എന്ന ഗാനമാണ് ചിത്രത്തിന് അകമ്പടി ആകുന്നത്.
താരത്തിന്റെ പുതിയ ചിത്രങ്ങളെ പ്രശംസിച്ചുകൊണ്ട് നിരവധിപേർ കമൻറ് ചെയ്തിട്ടുണ്ട്. 2015-ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമായ ജമ്‌നപ്യാരിയിലൂടെയാണ് ഗായത്രി ചലച്ചിത്ര രംഗത്തെത്തിയത്. തുടർന്ന് വർണ്ണത്തിൽ ആശങ്ക,ഒരു മെക്സിക്കൻ അപാരത, കരിങ്കുന്നം സിക്സെഴ്സ്,നാം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. ശ്വേതാ മേനോൻ, സലിംകുമാർ തുടങ്ങിയവർ അഭിനയിച്ച് അജയൻ സംവിധാനം- രചന എന്നിവ നിർവഹിച്ച “ബദൽ” ആണ് ഏറ്റവും പുതിയ ചിത്രം.


കഴിഞ്ഞദിവസം കൗമുദി മൂവീസിന് നൽകിയ ഇന്റർവ്യൂവിൽ പുതിയ ചിത്രം ബദലിലെ തന്റെ വേറിട്ട കഥാപാത്രത്തെക്കുറിച്ചും പ്രണവ് മോഹൻലാലിനെ കുറിച്ചും താരം സംസാരിച്ചിരുന്നു. സുരേഷ് ഗോപി തൃശ്ശൂർ ജയിക്കണമെന്നാണ് തൻറെ ആഗ്രഹമെന്നും ഗായത്രി വ്യക്തമാക്കിയിരുന്നു.

Exit mobile version