ഒരുപാട് നാളായി കൊറേ വിമർശനങ്ങൾ നേരിടുന്ന രണ്ട മത്സരാർത്ഥികൾ ആണ് ഗബ്രിയും ജാസ്മിനും . വീക്കെന്റ് എപ്പിസോഡിൽ ഗബ്രി-ജാസ്മിൻ കൂട്ടുകെട്ടിനെ കുറിച്ച് നിരവധി ചോദ്യങ്ങളായിരുന്നു അവതാരകനായ മോഹൻലാൽ ഉയർത്തിയത്.ജാസ്മിൻ നല്ല രീതിയിൽ ഇപ്പോൾ കളിയ്ക്കാൻ പറ്റാത്ത എന്ത് കൊണ്ടാണ് .വന്ന സമയങ്ങളിൽ നല്ല രീതിയിൽ ആയിരുന്നല്ലോ കളിച്ചു കൊണ്ടിരുന്നത് എന്നിങ്ങനെ ഉള്ള ഒരുപാട് ചോദ്യങ്ങൾ ജാസ്മിനെതിരെ ഉയർന്നിരുന്നു.
ജാസ്മിനെ ഗബ്രി ഏതെങ്കിലും തരത്തിൽ ആശങ്കപ്പെടുത്തുന്നുണ്ടോയെന്നും ജാസ്മിനെ മാനസിക സംഘർഷത്തിലാക്കിയത് ഗബ്രിയുമായുള്ള ബന്ധമാണോയെന്നും മോഹൻലാൽ ചോദിച്ചിരുന്നു. ഇരുവരുടേയും കൂട്ടുകെട്ടിൽ പ്രേക്ഷകർക്ക് വലിയ വ്യക്തതക്കുറവ് ഉണ്ടെന്നും മോഹൻലാൽ പറഞ്ഞിരുന്നു.എന്നാൽ താനൊരിക്കലും അത്തരത്തിൽ ജാസ്മിനെ കുഴപ്പത്തിലാക്കിയിട്ടില്ലെന്നും അവൾക്ക് പല കാര്യങ്ങളിലും കൂടുതൽ വ്യക്തത വരുത്താൻ മാത്രമേ താൻ ഇടപെട്ടിട്ടുള്ളൂവെന്നുമായിരുന്നു ഗബ്രി പ്രതികരിച്ചത്. ഗബ്രിയുമായുള്ള ബന്ധമല്ല താൻ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് കാരണമെന്ന് ജാസ്മിനും വിശദീകരിച്ചു.
മാത്രമല്ല തനിക്ക് ഗബ്രിയോട് ഇഷ്ടമുണ്ടെന്നും എന്നാൽ അതൊരിക്കലും പ്രണയമല്ലെന്നും ജാസ്മിൻ പറഞ്ഞു.ഗബ്രിക്കും എനിക്ക് ഒരിഷ്ടം ഉണ്ട്. അത് പ്രണയത്തിൽ എത്താതെ ഞങ്ങൾ പിടിച്ച് വച്ചിരിക്കുകയാണ്. കാരണം അത് ഞങ്ങളുടെ സ്റ്റാന്റാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം പ്രാക്ടിക്കലി നടക്കുന്ന കാര്യമല്ല. ഗബ്രിയോട് എനിക്ക് ഇഷ്ടമുണ്ട്. അത് പ്രണയം ആകാതെ നോക്കും. അതെന്റെ ഇഷ്ടമാണ്. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവനിൽ നിന്ന് മാറി നിൽക്കാൻ നോക്കിയാലും എന്നെക്കൊണ്ട് അത് കഴിയുന്നില്ല. ഞാൻ മാറി നിൽക്കുമ്പോൾ എനിക്ക് സമാധാനം കിട്ടുന്നില്ല’, എന്നും ജാസ്മിൻ പറഞ്ഞു.