Home ENTERTAINMENT ബിഗ് ബോസ് ഹൗസിനുള്ളിൽ വൻ ട്വിസ്റ്റുണ്ടാക്കി ജിന്‍റോ!

ബിഗ് ബോസ് ഹൗസിനുള്ളിൽ വൻ ട്വിസ്റ്റുണ്ടാക്കി ജിന്‍റോ!

ലോകമെമ്പാടുമുള്ള മലയാളി ടീ വി പ്രേക്ഷകർക്കിടയിൽ വളരെയധികം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന ഒരു ഷോയാണ് ബിഗ്‌ബോസ്. മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയുടെ ആറാമത്തെ സീസണാണ്‌ ഇപ്പോൾ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്നത്. ഓരോ ദിനവും ഗെയിമുകൾ മാറിക്കൊണ്ടിരിക്കുന്ന ബിഗ് ബോസ് ഹൗസിൽ ഇന്നലെ വലിയ ഒരു ട്വിസ്റ്റിനാണ് സാക്ഷ്യം വഹിച്ചത്.

നിലവിലെ സാഹചര്യത്തിൽ അതിശക്തരായ മത്സരാർത്ഥികൾ ഹൗസിനുള്ളിൽ ഉണ്ടായിട്ടും കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ ആർക്കും സാധിച്ചിരുന്നില്ല. അതിനെ തുടർന്ന് ആറ് പുതിയ വൈൽഡ് കാർഡ് എൻട്രികളെ കൂടി കഴിഞ്ഞ ദിവസം ഷോയുടെ അകത്തേക്ക് കയറ്റി വിട്ടിരുന്നു. ഹൗസിനുള്ളിലെ കളിക്കാർക്ക് അത് പലരീതിയിലുള്ള ആഘാതങ്ങളും സൃഷ്ടിക്കുകയും ചെയ്തു.ഈയൊരു സീസണിൽ ബിഗ് ബോസ് ഹൗസിനുള്ളിൽ ഏറ്റവും ശക്തരായവർ പവർഹൗസ് ടീമാണ്.

ഇവരെ കൂടാതെ ഒരു ക്യാപ്റ്റൻ ഉണ്ടായിരിക്കുമെങ്കിലും ക്യാപ്റ്റനേക്കാൾ കൂടുതൽ സർവ്വാധികാരം പവർടീമിന് ഉപയോഗിക്കാം. നോമിനേഷനിൽ നിന്നും മുക്തി ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങളാണ് പവർ ടീമിന് ലഭിക്കുന്നത്. അതിനാൽ തന്നെ എല്ലാവരും പവർടീമിൽ കയറിപ്പറ്റാനുള്ള തത്രപ്പാടിലാണ്.

അടുത്ത ആഴ്ചത്തേക്കുള്ള പവർ ടീമിനെ തിരഞ്ഞെടുക്കാനായി ഇന്നലെ ബിഗ്ബോസ് നൽകിയ മത്സരത്തിലാണ് വണ്‍ ട്വിസ്റ്റ്‌ കാണാനായത്. ഹൗസ് മെമ്പേഴ്സ് 2 ടീമുകളായി തിരിഞ്ഞ് വടംവലി മത്സരത്തിലൂടെ വിജയിക്കുന്ന ടീമിന് പവർടീമിൽ കയറാൻ സാധിക്കുമായിരുന്നു. അത്തരത്തിലുള്ള ഒരു സാഹചര്യത്തിൽ ജിന്റോ നിലവിലുള്ള ടീം വിട്ട് ടണൽ ടീമിന് പിന്തുണ പ്രഖ്യാപിക്കുകയും, ഒടുവിൽ ടണൽ ടീം വിജയികളായി അടുത്ത ആഴ്ചയിലെ പവർ ടീമിൽ കയറിപ്പറ്റുകയും ചെയ്തു.

Exit mobile version