Home ENTERTAINMENT ഫഹദ് ഫാസിൽ ചിത്രം തിയേറ്ററുകളിൽ ‘ആവേശം’ നിറയ്ക്കുമോ?

ഫഹദ് ഫാസിൽ ചിത്രം തിയേറ്ററുകളിൽ ‘ആവേശം’ നിറയ്ക്കുമോ?

ഫഹദ് ഫാസിൽ പ്രധാന നായക വേഷത്തിൽ എത്തുന്ന പുതിയ മലയാള ചിത്രമാണ് ‘ആവേശം ‘. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത് മുതൽ വളരെ വലിയ പ്രതീക്ഷകളാണ് ആരാധകർക്കിടയിൽ ഉണ്ടായിട്ടുള്ളത്. 2023 ൽ മലയാളി പ്രേക്ഷകർക്കിടയിൽ ഒരു വേറിട്ട ഹൊറർ കോമഡി സിനിമാ അനുഭവം സമ്മാനിച്ച ‘രോമാഞ്ചം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആവേശവും ഒരുക്കിയിട്ടുള്ളത്.

സമീർ താഹിറാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിച്ചിട്ടുള്ളത്.നടിയും,ഫഹദിന്റെ ഭാര്യയുമായ നസ്രിയയും,അൻവർ റഷീദുമാണ്‌ ചിത്രത്തിന്റെ നിർമ്മാതക്കാൾ. സംഗീതത്തിന് വളരെയധികം പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ച ചിത്രത്തിന്റെ സംഗീതസംവിധായകൻ ഹിറ്റ് മേക്കറായ സുഷിൻ ശ്യാമാണ്.

പുറത്തുവന്ന ടീസർ അനുസരിച്ച് ഒരു കൊള്ളസംഘവും അതിന്റെ തലവനും നടത്തുന്ന കാര്യങ്ങളാണ് കഥയുടെ പശ്ചാത്തലം.വളരെ രസകരമായ രീതിയിലാണ് ടീസർ പങ്കുവെച്ചിട്ടുള്ളത്. ഫഹദ് ഫാസിലിനെ കൂടാതെ ആശിഷ് വിദ്യാർത്ഥി, മൻസൂർ അലി ഖാൻ, സജിൻ ഗോപു തുടങ്ങിയ ഒരു നീണ്ട താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

ആവേശത്തോടൊപ്പം മത്സരിക്കാനായി എത്തുന്ന മറ്റു സിനിമകൾ ധ്യാൻ ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ ഉള്ള ‘വർഷങ്ങൾക്ക് ശേഷം’, ഉണ്ണിമുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ജയ്ഗണേഷ്’ എന്നീ ചിത്രങ്ങളാണ്.എന്തായാലും വിഷു ചിത്രമായി ഏപ്രിൽ 11ന് തിയേറ്ററുകളിൽ എത്തുന്ന ആവേശം ആരാധകർക്കിടയിൽ ആവേശം നിറയ്ക്കുമോ എന്നത് കാത്തിരുന്ന് കാണാം.

Exit mobile version