Home ENTERTAINMENT ബിഗ്‌ബോസ് ഹൗസിൽ മാറ്റിപിറ്റിടിക്കലുമായി 6 പുതിയ മത്സരാർത്ഥികൾ കൂടി!

ബിഗ്‌ബോസ് ഹൗസിൽ മാറ്റിപിറ്റിടിക്കലുമായി 6 പുതിയ മത്സരാർത്ഥികൾ കൂടി!

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റി കൊണ്ടിരിക്കുന്ന ഒരു ഷോയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാൽ അവതാരകനായി എത്തുന്നു എന്ന സവിശേഷതയും ഈ ഒരു ഷോക്ക് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. കഴിഞ്ഞ അഞ്ച് സീസണുകളിലായി ഉയർന്ന ടിആർപി റേറ്റ് കൂടി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ബിഗ് ബോസ് ഷോയുടെ മലയാളത്തിലെ ആറാമത്തെ സീസണാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

നിലവിൽ ശക്തരായ മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിനുള്ളിൽ ഉണ്ടെങ്കിലും ജനങ്ങൾക്കിടയിൽ കാര്യമായ ഓളം സൃഷ്ടിക്കാൻ ആർക്കും സാധിച്ചില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. മാത്രമല്ല ശക്തരായ പല മത്സരാർത്ഥികളും ഷോയുടെ ഇടയ്ക്ക് വെച്ച് കൊഴിഞ്ഞു പോവുകയും ചെയ്തു. അത്തരമൊരു അവസ്ഥയിലാണ് ബിഗ് ബോസ് പുതിയ മാറ്റി പിടിക്കലുമായി 6 പുതിയ മത്സരാർത്ഥികളെ കൂടി ഇന്നലെ ഹൗസിലേക്ക് കയറ്റി വിട്ടത്.

വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചിട്ടുള്ള പുതിയ മത്സരാർത്ഥികളിൽ ഏറെ പേരും സോഷ്യൽ മീഡിയ വഴി കാഴ്ചക്കാർക്ക് സുപരിചിതരാണ്.LGBTQ കോണ്ട്രവേഴ്സിയുമായി ബന്ധപ്പെട്ട അഭിഷേക് ശ്രീകുമാർ,ഗേ മോഡൽ ആയ അഭിഷേക് ജയദീപ്, സീക്രട്ട് ഏജന്റ് എന്ന പേരിൽ അറിയപ്പെടുന്ന സായി കൃഷ്ണ, സോഷ്യൽ മീഡിയ ആങ്കറിങ്ങിലൂടെ പ്രശസ്തയായ പൂജ കൃഷ്ണ,സോഷ്യൽ മീഡിയ താരമായ നന്ദന എന്നിവരാണ് പുതിയതായി ബിഗ് ബോസിലേക്ക് പ്രവേശിച്ചിട്ടുള്ള മത്സരാർത്ഥികൾ.എന്തായാലും പുതിയ മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിനുള്ളിൽ വേറിട്ട മാറ്റി പിടിക്കലുകൾക്ക് ഭാഗമാവുമോ അതോ പുത്തൻ ഗ്രൂപ്പുകളുടെ ഉദയത്തിന് കാരണമാകുമോ എന്നത് നമുക്ക് കാത്തിരുന്നു തന്നെ കാണാം!

Exit mobile version