Home ENTERTAINMENT ലണ്ടൻ വാക്സ് മ്യൂസിയത്തിൽ ഇടം പിടിച്ച് അല്ലു അർജുനും!

ലണ്ടൻ വാക്സ് മ്യൂസിയത്തിൽ ഇടം പിടിച്ച് അല്ലു അർജുനും!

ലണ്ടനിൽ സ്ഥിതി ചെയ്യുന്ന മഡാമേ തുസാഡ്സു വാക്സ് മ്യൂസിയത്തിൽ ഇടം പിടിച്ച് ടോളിവുഡ് താരം അല്ലു അർജുൻ.അദ്ദേഹത്തിന് മുൻപ് വാക്സ് മ്യൂസിയത്തിൽ ഇടം പിടിച്ച മറ്റ് ടോളിവുഡ് താരങ്ങൾ മഹേഷ്‌ ബാബുവും, പ്രഭാസുമാണ്.

തെലുഗ് സിനിമയുടെ സ്റ്റൈലിഷ് സ്റ്റാർ എന്ന താര പരിവേഷം നേടിയെടുത്ത നടനാണ് അല്ലു അർജുൻ. അല്ലു അർജുൻ പ്രധാന റോളിൽ എത്തിയ പുഷ്പക്ക് വളരെ വലിയ പ്രതികരണങ്ങൾ ആയിരുന്നു മലയാളം ഉൾപ്പടെയുള്ള ഭാഷകളിൽ നിന്നും ലഭിച്ചത്. ഈയൊരു സിനിമയിൽ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. പുഷ്പ 2വിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിലവിൽ നടന്നു കൊണ്ടിരിക്കുകയാണ്.

സിനിമാ ജീവിതത്തിൽ തുടർച്ചയായ വിജയങ്ങൾ കൈ വരിച്ചു കൊണ്ടിരിക്കുമ്പോൾ താരത്തെ തേടി പുതിയ ഒരു ബഹുമതി എന്ന രീതിയിലാണ് വാക്സ് മ്യൂസിയത്തിലെ സ്റ്റാച്യൂ നിർമ്മിക്കപെട്ടിട്ടുള്ളത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് സ്റ്റാച്യു നിർമ്മാണവുമായി ബന്ധപ്പെട്ട അളവുകൾ എടുക്കാനായി താരം വാക്സ് മ്യൂസിയത്തിൽ നേരിട്ട് എത്തുകയായിരുന്നു.

സൗത്ത് സിനിമ ഇൻഡസ്ട്രിയിൽ നിന്നും ലണ്ടൻ വാക്സ് മ്യൂസിയം ഇടം പിടിക്കുന്ന മൂന്നാമത്തെ സെലിബ്രിറ്റി താരമാണ് അല്ലു അർജുൻ. എന്തായാലും പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അദ്ദേഹം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ‘പുഷ്പ 2’ ഒരു വൻവിജയം തന്നെയായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

amp-youtube
Exit mobile version