Home ENTERTAINMENT ഐസ് ലൻഡിൽ അവധി ആഘോഷിച്ച് മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണകുമാർ.. | Ahaana Krishna

ഐസ് ലൻഡിൽ അവധി ആഘോഷിച്ച് മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണകുമാർ.. | Ahaana Krishna

ഐസ് ലാൻഡിൽ നിന്നും തന്റെ മനോഹരമായ അവധി ആഘോഷ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം അഹാന കൃഷ്ണ. ഐസ്ലാൻഡിലെ മനോഹരമായ വ്യത്യസ്ത കാഴ്ച്ചാ അനുഭവങ്ങൾ പകർത്തി അത് തന്റെ പ്രിയ ഫോളോവേഴ്സിനായി പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോൾ.ഐസ് പൂൾ ബാത്ത് ഉൾപ്പെടെയുള്ള മനോഹരമായ കാഴ്ചകളാണ് പോസ്റ്റിലൂടെ അഹാന പങ്കു വെച്ചിട്ടുള്ളത്.

ഐസ്ല ൻഡിലെ മനോഹരമായ മലനിരകൾ,അരുവികൾ, ബ്ലാക്ക് സാൻഡ് ബീച്ച് എന്നിവയോടൊപ്പം 12 ദിവസം കാത്തിരുന്ന് കാണാൻ സാധിച്ച നോർത്ത് ലൈറ്റ് അനുഭവവും വീഡിയോ ഉൾപ്പെടെ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. മാർച്ച് 31നാണ് തനിക്ക് ആ വിസ്മയ കാഴ്ച കാണാൻ സാധിച്ചത് എന്ന് പറഞ്ഞു കൊണ്ടാണ് നോർത്ത് ലൈറ്റ് അനുഭവം വീഡിയോയിലൂടെ അഹാന പോസ്റ്റ് ചെയ്തത്. അതിനു കീഴെ സെലിബ്രിറ്റികളായ അന്ന ബെൻ ഉൾപ്പെടെ നിരവധി പേരാണ് ലൈക്കും കമന്റും നൽകിയിട്ടുള്ളത്.

വർഷത്തിൽ വല്ലപ്പോഴും മാത്രം കാണാൻ സാധിക്കുന്ന നോർത്ത് ലൈറ്റ് എന്ന മനോഹര കാഴ്ച ഗ്രീൻലാൻഡ്, സ്വീഡൻ, നോർവേ, കാനഡ ഐസ്ലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് മാത്രമാണ് കാണാനായി സാധിക്കുക. ഈ ചിത്രങ്ങൾക്ക് പുറമേയാണ് തണുത്തുറഞ്ഞ ഐസ് കയ്യിലെടുത്തു കൊണ്ടും, ഐസ് കട്ടകൾ നിറഞ്ഞ അരുവിയിൽ നിൽക്കുന്നതുമായ ഫോട്ടോകൾ അഹാന പങ്കുവെച്ചത്. താരം കുടുംബത്തോടൊപ്പം നടത്തുന്ന യാത്രകളുടെ ചിത്രങ്ങൾക്കും ഇൻസ്റ്റാഗ്രാമിൽ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് എപ്പോഴും ലഭിക്കാറുള്ളത്.

Exit mobile version