Home ENTERTAINMENT കൃഷ്ണകുമാറിന് പിന്തുണയുമായി മക്കൾ ദിയയും, അഹാനയും!

കൃഷ്ണകുമാറിന് പിന്തുണയുമായി മക്കൾ ദിയയും, അഹാനയും!

ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് സിനിമാ സീരിയൽ താരം കൃഷ്ണകുമാർ. ഇപ്പോഴിതാ അച്ഛന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മക്കൾ അഹാനയും, ദിയയും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലാണ് അച്ഛനെ പിന്തുണച്ചു കൊണ്ട് അഹാന എത്തിയത്.ഇത്തവണ ജയം അച്ഛന് തന്നെ എന്ന് ഉറപ്പിച്ച് പറയുകയാണ് രണ്ട് മക്കളും.

എന്നാൽ തങ്ങൾ ഏതെങ്കിലും ഒരു പാർട്ടിയെ പിന്തുണച്ചു കൊണ്ടല്ല രംഗത്ത് എത്തിയിട്ടുള്ളത് എന്നും മറിച്ച് തങ്ങളുടെ അച്ഛൻ വിജയിച്ച് കാണുന്നതിന് വേണ്ടിയാണെന്നും അഹാന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിന് പുറകിൽ ഇനി യാതൊരു നെഗറ്റീവ് കമന്റ്സും ആവശ്യമില്ല എന്ന രീതിയിലാണ് താരം പ്രതികരിച്ചത്.

സ്വന്തം കുടുംബത്തിൽ നിന്നും ആരെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെങ്കിൽ അവരെ പിന്തുണയ്ക്കുന്നത് വളരെ സ്വാഭാവികമായ കാര്യം മാത്രമാണ് എന്നാണ് അഹാനയുടെ പക്ഷം. ഇത്തരമൊരു പ്രവർത്തിയുടെ പേരിൽ തങ്ങളെ ആരും മോശമായി കാണേണ്ടതില്ല എന്നാണ് താരം പറയുന്നത്. ഭാര്യ സിന്ധു കൃഷ്ണയോടും,4 മക്കളോടും ഒപ്പമാണ് കൃഷ്ണകുമാർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.

– തങ്ങൾക്കും അച്ഛനും എതിരെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റുകൾ ഇട്ടു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ മുഖം മറച്ച് മോശമായ കമന്റുകൾ ഇടുന്നവർക്ക് യാതൊരു പ്രാധാന്യവും തങ്ങൾ നൽകുന്നില്ല എന്നും താരം തുറന്നടിച്ചു.

Exit mobile version