Home ENTERTAINMENT ബാലിയിൽ മകനുമൊത്ത് അവധി ആഘോഷിച്ച് നവ്യ നായർ. ചിത്രങ്ങൾ വൈറൽ.

ബാലിയിൽ മകനുമൊത്ത് അവധി ആഘോഷിച്ച് നവ്യ നായർ. ചിത്രങ്ങൾ വൈറൽ.

മലയാളത്തിലെ സൂപ്പർ നായികയായ നവ്യാ നായർ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളതാരം 2010-ൽ വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു.

കുടുംബവും മകൻ സായി കൃഷ്ണയുമായി സന്തോഷകരമായ കുടുംബ ജീവിതം നയിച്ചിരുന്ന താരം പിന്നീട് 2022-ൽ ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് ഗംഭീര തിരിച്ചുവരവ് നടത്തിയത്. സിനിമയ്ക്ക് പുറമേ സ്വന്തമായൊരു ഡാൻസ് സ്കൂൾ കൂടി നടത്തി വരുന്നുണ്ട് താരം. മറ്റു താരങ്ങളെപ്പോലെ നവ്യയും സോഷ്യൽ മീഡിയയിൽ സജീവമാണ്.

താരത്തിൻ്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൻ സായി കൃഷ്ണയുടെ കൂടെ ബാലിയിൽ വെക്കേഷൻ ആഘോഷമാക്കാൻ പോയിരിക്കുകയാണ് താരം. ‘എൻ്റെ ചെറിയ സൈഡ് കിക്കിനൊപ്പം ഉബുദിൻ്റെ ആകർഷകമായ സൗന്ദര്യം പര്യവേക്ഷണം ചെയ്യുന്നു’ എന്ന ക്യാപ്ഷനാണ് താരം നൽകിയിരിക്കുന്നത്.

Exit mobile version