Home ENTERTAINMENT ‘അരയന്നം പോലെ നീന്തിത്തുടിച്ച് ഒരു സുന്ദരി’: അഹാന കൃഷ്ണ

‘അരയന്നം പോലെ നീന്തിത്തുടിച്ച് ഒരു സുന്ദരി’: അഹാന കൃഷ്ണ

പൈൻ മരങ്ങൾക്കിടയിലെ നീല തടാകം അതിൽ അരയന്നം പോലെ നീന്തി തുടിക്കുന്ന ഒരു സുന്ദരി.
അഹാന കൃഷ്ണ ഐലൻഡിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

വൈറ്റ് ബിക്കിനിയിൽ ചെറിയ ഡയമണ്ട് പെണ്ടന്റും മൂക്കുത്തിയും അണിഞ്ഞ അഹനയെ മനോഹരമായ ഒരു അരയന്നത്തോടാണ് ആരാധകർ ഉപമിച്ചിരിക്കുന്നത്. സൂര്യരശ്മികളെ പ്രതിഫലിപ്പിക്കുന്ന വെൺമയേറിയ ശരീരം, കൂടാതെ മേഘാവൃതമായ സൂര്യനും നീല തടാകവും മഞ്ഞു പുതച്ച പുൽത്തകിടിയും മരപ്പലകയിൽ തീർത്ത ക്യാബിൻ ഹൗസുമെല്ലാം ചിത്രങ്ങളിലുണ്ട്.

ഐലന്റിലെ ഡയമണ്ട് ബീച്ചിൽ നിന്നുള്ള ദൃശ്യങ്ങൾ താരം കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീൽ ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ നടി ലൂക്കാ എന്ന ഹൃദയഹാരിയായ ചിത്രത്തിലെ
അഭിനയത്തിലൂടെയാണ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവൾ ആയത്. പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ‘അടി’ എന്ന കോമഡി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

Exit mobile version