Home ENTERTAINMENT തമിഴ് സംവിധായകൻ ശങ്കറിന്‍റെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് മോഹൻലാൽ!

തമിഴ് സംവിധായകൻ ശങ്കറിന്‍റെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് മോഹൻലാൽ!

തമിഴിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനായ ശങ്കറിന്റെ മൂത്ത മകൾ ഐശ്വര്യയുടെ വിവാഹ റിസപ്ഷനിൽ താരമായി മലയാളികളുടെ പ്രിയ നടൻ മോഹൻലാലും. സിനിമയിലെ വ്യത്യസ്ത മേഖലകളിൽ ഉള്ളവരെല്ലാം തന്നെ സിനിമയിൽ പങ്കെടുത്തു. എന്നാൽ ശങ്കറിന്റെ വരാനിരിക്കുന്ന വിജയ് ചിത്രം ഗോട്ടിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിജയ് റഷ്യയിൽ ആയതുകൊണ്ട് തന്നെ അദ്ദേഹത്തിന് വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല.അതേസമയം വിജയുടെ ഭാര്യ സംഗീത റിസപ്ഷനിൽ തിളങ്ങി.

ബോളിവുഡിൽ നിന്നും, ടോളിവുഡിൽ നിന്നും നിരവധി താരങ്ങളും വിവാഹ റിസപ്ഷനിൽ പങ്കെടുത്തിട്ടുണ്ട്. ബോളിവുഡിൽ നിന്നും റൺവീർ സിംഗ്, ബോണി കപൂർ എന്നിവർ റിസപ്ഷനിൽ തിളങ്ങിയപ്പോൾ, രാംചരൻ, ചിരഞ്ജീവി ഉൾപ്പെടെയുള്ളവർ ടോളിവുഡിൽ നിന്നും എത്തി. തമിഴിൽ നിന്നും വിജയ് സേതുപതി, ലോകേഷ് കനകരാജ്, ശ്രുതിഹാസൻ ഉൾപ്പെടെയുള്ള ഒരു നീണ്ട താരനിര തന്നെ വിവാഹ സൽക്കാരത്തിന് എത്തിയിരുന്നു. ശങ്കറിന്റെ തന്നെ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യുന്ന തരുൺ കാർത്തിക്കാണ് മകളുടെ വരൻ.

വിവാഹത്തെ തുടർന്ന് സിനിമ മേഖലയിലുള്ളവർക്ക് വേണ്ടി നടത്തിയ താര നിബിഡമായ സൽക്കാരത്തിലാണ് മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ എത്തിച്ചേർന്നിട്ടുള്ളത്. അതേസമയം തമിഴിലെ മുൻനിര നായകന്മാരായ രജനീകാന്ത്, സൂര്യ കമലഹാസൻ, സുഹാസിനി ഉൾപ്പെടെയുള്ളവർ വിവാഹ ചടങ്ങിലും പങ്കെടുത്തിരുന്നു. തമിഴിലെ മികച്ച സംവിധായകരിൽ ഒരാളായ ആറ്റിലിയാണ് വിവാഹത്തിന്റെ കാര്യങ്ങളിൽ മുൻനിരയിൽ നിന്ന് കാര്യങ്ങളെല്ലാം ഓർഗനൈസ് ചെയ്തിട്ടുള്ളത്.

Exit mobile version