Home ENTERTAINMENT ഈ താരത്തെ മനസ്സിലായോ ? 90’സിന്റെ ആക്ഷൻ ഹീറോ.

ഈ താരത്തെ മനസ്സിലായോ ? 90’സിന്റെ ആക്ഷൻ ഹീറോ.

അന്നും ഇന്നും പ്രായത്തെ വെല്ലുന്ന ശരീര സൗന്ദര്യവുമായി മലയാളികളുടെ മനസ്സുകവർന്ന ഒരേയൊരു ആക്ഷൻ ഹീറോ ബാബു ആന്റണി തന്റെ പഴയ കാല ചിത്രം ഇൻസ്റ്റഗ്രം പേജിൽ പങ്കു വച്ചിരിക്കുന്നത് ആരാധകർക്ക് ഒരു ഉത്സവമാവുകയാണ്.

“The most terrific negative guy we admired during the 90’s” എന്നാണ് ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്. സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻറർനാഷണൽ ബിസിനസ് മാനേജ്മെൻറ്, പൂനെയിൽ എം.ബി.എ ചെയ്യുമ്പോൾ ഉള്ള ഫോട്ടോയാണ് അദ്ദേഹം പോസ്റ് ചെയ്തിരിക്കുന്നത്.


ഇൻറർവ്യൂവിന് പങ്കെടുക്കാനുള്ള വേഷവിധാനമാണ് ചിത്രത്തിൽ ഉള്ളത്. നിരവധി മലയാളം തമിഴ് തെലുങ്ക് ഹിന്ദി ഇംഗ്ലീഷ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടനാണ് ബാബു ആന്റണി. 1986 ഇൽ ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

പിന്നീട് വൈശാലി അപരാഹ്നം, ഉപ്പുകണ്ടം ബ്രദേഴ്സ്, എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്നു. സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത സുരാജ് വെഞ്ഞാറമൂട് ചിത്രം ‘മദനോത്സവം’ , ബെന്നി അസംസ സംവിധാനം ചെയ്ത സലിംകുമാർ ചിത്രം ‘നിപ’ എന്നിവയാണ് അടുത്തകാലത്തായി പുറത്തിറങ്ങിയ ചിത്രങ്ങൾ. വിനയ്താണ്ടി വരുവായ എന്ന തമിഴ് ചിത്രത്തിലും ബാബു ആന്റണി അഭിനയിച്ചിരുന്നു.

Exit mobile version