Home ENTERTAINMENT 275 കോടി!!!പുഷ്പ 2 സ്വന്തമാക്കി നെറ്റ്ഫ്ലിക്സ് ഒ.ടി.ടി

275 കോടി!!!പുഷ്പ 2 സ്വന്തമാക്കി നെറ്റ്ഫ്ലിക്സ് ഒ.ടി.ടി

275 കോടി എന്ന റെക്കോർഡ് തുകയ്ക് പുഷ്പ 2 ന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നു നെറ്ഫ്ലിക്സ്. സുകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന അല്ലുഅർജുൻ ചിത്രമാണ് പുഷ്പ 2. രശ്മിക മന്ദാന ഫഹദ് ഫാസ്സിൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 500 കോടി ബജറ്റിൽ നിർമിച്ച ചിത്രം 2024 ഓഗസ്റ്റ് 15 റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.
ചന്ദനക്കടത്തുകാരനായ പുഷ്പരാജിന്റെ കഥയാണ് ചിത്രം പറയുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. 2021ല്‍ പുറത്തിറങ്ങിയ പുഷ്പയുടെ രണ്ടാം ഭാഗമായാണ് ‘പുഷ്പ 2’ എത്തുന്നത്. സിനിമയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളി താരം ഫഹദ് ഫാസിലും പുഷ്പയിലെ വില്ലൻ വേഷത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ അര്‍ത്ഥത്തിലും ബ്ലോക്ക്ബസ്റ്ററായി മാറിയ ചിത്രം അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു. പതിവായി തലക്കെട്ടുകൾ നിർമിച്ചു കൊണ്ടിരിക്കുന്ന ദക്ഷിണന്ത്യൻ ചിത്രം എന്നാണ് പുഷ്പ 2 അറിയപ്പെടുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരുന്നു. ടീസറിൽ കാളിയെ ഒർമിപ്പിക്കുന്ന രൂപത്തിൽ എത്തിയാണ് അല്ലു അർജുൻ ആരാധകരെ ഞെട്ടിച്ചത്.അല്ലു അർജുന്റെ ജന്മദിനത്തിലാണ് ചിത്രത്തിൻറെ ടീസർ റിലീസ് ചെയ്തത്. രവിശങ്കർ യലമഞ്ചലിയായി, നവീൻ യെർനെനി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

Exit mobile version