Home ENTERTAINMENT ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രികൾ കളി തുടങ്ങിയോ?

ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രികൾ കളി തുടങ്ങിയോ?

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോയായ മലയാളം ബിഗ് ബോസ് സീസൺ സിക്സിൽ കഴിഞ്ഞ ദിവസമാണ് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത്. നിലവിൽ ശക്തരായ മത്സരാർത്ഥികൾ ഹൗസിനുള്ളിൽ ഉണ്ടായിട്ടും ഷോയിൽ കാര്യമായ ഒരു മാറ്റം സൃഷ്ടിക്കാൻ സാധിക്കാത്തതിനാൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ആറ് പേരാണ് ബിഗ് ബോസ് വീടിനകത്തേക്ക് പുതിയതായി പ്രവേശിച്ചിട്ടുള്ളത്.

നിലവിലുള്ള മത്സരാർത്ഥികളെ ടാർഗറ്റ് ചെയ്തും, ഗ്രൂപ്പ് ഉണ്ടാക്കിയും പുതിയ മത്സരാർത്ഥികൾ കളി തുടങ്ങിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ പുതിയതായി അകത്ത് കയറിയ പലർക്കും കളി എങ്ങനെ കൊണ്ടു പോകണമെന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട് എന്ന് തോന്നുന്നു, പലരും പുറത്തെ കാര്യങ്ങൾ സഹ മത്സരാർത്ഥികളോട് പങ്കുവെച്ചത് ബിഗ് ബോസിന്റെ വാണിങ്ങിന് വരെ കാരണമായി.

പുതിയ മത്സരാർത്ഥികൾ നിലവിലുള്ള മത്സരാർത്ഥികളെ പറ്റി അഭിപ്രായങ്ങൾ തുറന്നുപറയുന്ന വീഡിയോകൾ വളരെയധികം വൈറൽ ആയിരുന്നു.എന്നാൽ ബിഗ് ബോസ് കളം മാറ്റി പിടിച്ചതോടെ ഓപ്പൺ നോമിനേഷനാണ് ഈ വാരം നടത്തുന്നത്.അതുകൊണ്ടുതന്നെ അകത്തുള്ളവരേക്കാൾ പുറത്തുനിന്ന് കളികണ്ട് കയറിയവർക്കിടയിൽ വലിയ ആസ്വാരസ്യങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്.

വീടിനകത്ത് ഉള്ളവർക്ക് പുതിയതായി വന്ന വൈൽഡ് കാർഡ് എൻട്രികളെ ഒട്ടും സ്വീകരിക്കാൻ മനസ്സില്ലാത്തതു പോലെയാണ് നോമിനേഷൻ പ്രക്രിയ സൂചിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ സുപരിചിതരായ സീക്രട്ട് ഏജന്റ് സായി കൃഷ്ണ, ഡിജെ സിബിൻ, അഭിഷേക് ജയദീപ്,അഭിഷേക് ശ്രീകുമാർ, പൂജാ കൃഷ്ണ എന്നിവരാണ് പുതിയതായി ബിഗ് ബോസ് ഹൗസിനുള്ളിൽ പ്രവേശിച്ച മത്സരാർത്ഥികൾ! എന്തായാലും ബിഗ് ബോസ് കളിക്കളം മുറുകുമ്പോൾ പഴയ മത്സരാർത്ഥികളും പുതിയ മത്സരാർത്ഥികളും തമ്മിലാണോ അതോ പുതിയ മത്സരാർത്ഥികൾ തമ്മിലാണോ കൊമ്പ് കോർക്കുക എന്നത് കണ്ടുതന്നെ അറിയണം!

Exit mobile version