Home ENTERTAINMENT പൂജ പോയതോടെ പവർ ടീമിൽ ഒരാളുടെ..,,

പൂജ പോയതോടെ പവർ ടീമിൽ ഒരാളുടെ..,,

ഏറ്റവും നല്ല മത്സരാർത്ഥിയെ ആണ് ബിഗ് ബോസിന് നഷ്ടമായിരിക്കുന്നത് .പവർ ടീം ഏറ്റവും നന്നായി കൊണ്ട്ട് പോയിരുന്ന പൂജ ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം പുറത്തു പോയിരിക്കുകയാണ് . ടോപ്പ് ഫൈവിൽ എത്തുമെന്ന് പ്രേക്ഷകർക്ക് പ്രതീക്ഷയുള്ള ഒരു മത്സരാർത്ഥി കൂടിയായിരുന്നു പൂജ കൃഷ്ണ. ഈ ആഴ്ചയിലും ​ഗെയിം നല്ലരീതിയിൽ കളിച്ചതിനാൽ പൂജയുടെ പവർ ടീം തന്നെയാണ് ഈ ആഴ്ചയും വീട് ഭരിക്കാൻ പോകുന്നത്.എന്നാൽ ഡിസ്ക്കിന് പ്രശ്നങ്ങൾ വന്നതോടെ അനങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് പൂജ.

കഴിഞ്ഞ ദിവസം നടന്ന വീക്കെന്റ് എപ്പിസോഡിലെ ഒരു ടാസ്ക്കിൽ നല്ല ഫിസിക്കൽ സ്ട്രങ്ത്ത് ആവശ്യമായിരുന്നു. ആ ടാസ്ക്കിൽ നന്നായി പെർഫോം ചെയ്തതോടെയാണ് പൂജയ്ക്ക് ഡിസ്ക്ക് വേദന അനുഭവപ്പെട്ട് തുടങ്ങിയത്. പിന്നീട് അത് വർധിക്കുകയും കട്ടിലിൽ നിന്നും അനങ്ങാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യുകയായിരുന്നു.

ബി​ഗ് ബോസ് ടീം സ്ട്രെക്ചറുമായി വന്നാണ് റൂമിൽ നിന്നും പൂജയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. രണ്ടാഴ്ചയോളം പൂജയ്ക്ക് വിശ്രമം ആവശ്യമാണ്. അതുകൊണ്ട് തന്നെ താരത്തെ വീട്ടിലേക്ക് അയക്കാനാണ് സാധ്യത. തിരിച്ച് വീണ്ടും പൂജ ​ഗെയിമിലേക്ക് വരുമോയെന്നതിൽ വ്യക്തതയില്ല. അതേസമയം പൂജ പോയതോടെ പവർ ടീമിൽ ഒരാളുടെ കുറവുണ്ടായി.

Exit mobile version