വന്നനാൾ മുതൽ പലപ്പോഴും ജാസ്മിന്റെ വൃത്തിയില്ലായ്മ ചർച്ച വിഷയമായിരുന്നു. നേരത്തെ ചായയിൽ തുമ്മിയശേഷം അത് മറച്ച് വെച്ചതിനായിരുന്നു പ്രേക്ഷകർ അടക്കം എല്ലാവരും ജാസ്മിനെ കുറ്റപ്പെടുത്തിയത്.എന്നാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ ചെരുപ്പിടാതെ ജാസ്മിൻ ടോയ്ലറ്റിൽ പോകുന്നതും ഉപയോഗിച്ച ടിഷ്യുകൾ വേസ്റ്റ് ബിന്നിൽ ഇടാതെ കട്ടിലിൽ അടക്കം ഉപേക്ഷിക്കുന്നതുമായിരുന്നു വീട്ടിലെ മറ്റ് അംഗങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത്.
ബാത്ത്റൂമില്‍ പോലും ജാസ്മിന്‍ ചെരുപ്പിടാറില്ലെന്നും ജിന്‍റോ പറഞ്ഞിരുന്നു. ഇത് വലിയ തര്‍ക്കത്തിനാണ് വഴിവെച്ചു. താന്‍ ബാത്ത്റൂമില്‍ ചെരുപ്പ് ഇട്ടില്ലെങ്കില്‍ എന്താണ് പ്രശ്നമെന്നും ഇറങ്ങുമ്പോള്‍ കാല് കഴുകിയിട്ടാണ് ഇറങ്ങുന്നതെന്നും ജാസ്മിന്‍ മറുപടിയായി ജിന്റോയോട് പറഞ്ഞു.ആ കാലും വെച്ചാണ് സോഫയില്‍ കാലും കയറ്റി ഇരിക്കുന്നതെന്ന് പറഞ്ഞ് ജിന്‍റോയും എതിര്‍ത്തു. ഇതോടെ ജാസ്മിന്‍ മനപൂര്‍വ്വം സോഫയില്‍ കാല്‍ കയറ്റിവെച്ചു. ചെരുപ്പില്ലാതെ നടന്നിട്ട് സോഫയിലൊന്നും കാലും കയറ്റി വെയ്ക്കല്ലേടായെന്ന് സിബിന്‍ സ്നേഹത്തില്‍ പറഞ്ഞ് കൊടുത്തു. അപ്സര അടക്കമുള്ള നിരവധി പേര്‍ ജാസ്മിനെ എതിര്‍ത്ത് സംസാരിച്ചു. പക്ഷെ അംഗീകരിക്കാനോ തെറ്റ് തിരുത്താനോ ജാസ്മിന്‍ തയ്യാറായില്ല. ജാസ്മിന് പുറമെ നോറ, ഗബ്രി എന്നിവരും ഹൗസിൽ ചെരുപ്പ് ഉപയോഗിക്കാറില്ല. പത്തൊമ്പത് പേർക്ക് കൂടി ഹൗസിൽ വെറും രണ്ടോ മൂന്നോ ബാത്ത്റൂമുകളാണ് ഉള്ളത്.അതുകൊണ്ട് തന്നെ വൃത്തി എല്ലാവർക്കും ഇല്ലെങ്കിൽ അസുഖങ്ങൾ അതിവേഗത്തിൽ പടർന്ന് പിടിക്കും. ജാസ്മിന്റെ വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ മോഹൻലാൽ ഇടപെട്ടിരിക്കുകയാണ്.
ബാത്ത്റൂമിൽ പോകുമ്പോൾ ചെരുപ്പ് ഉപയോഗിക്കാത്തതിനെ കുറിച്ച് അടക്കം മോഹൻലാൽ ജാസ്മിനുമായി സംസാരിക്കുന്നുണ്ട്. വീണ്ടും ഹൈജീൻ ചർച്ചാ വിഷയ മാകുന്നുവെന്ന് പറഞ്ഞാണ് മോഹൻലാൽ സംസാരിച്ച് തുടങ്ങിയത്. പിന്നീട് ചെരുപ്പിടാറില്ലേയെന്ന് മോഹൻലാൽ ജാസ്മിനോട് ചോദിച്ചു.ചെരുപ്പിടാറില്ലെന്നും അതിന് ഇവിടെ ചെളിയും അഴുക്കും ഒന്നും ഇല്ലാത്തതിനാൽ എന്റെ കംഫർട്ട് എന്ന രീതിയിൽ ചെരുപ്പിടാത്തതാണെന്നും ജാസ്മിൻ മറുപടിയായി മോഹൻലാലിനോട് പറഞ്ഞു. നമ്മുടെ കംഫർട്ടിൽ ജീവിക്കാൻ പറ്റുന്ന ഒരു സ്ഥലമല്ല ബിഗ് ബോസ് ഹൗസ് എന്നായിരുന്നു മോഹൻലാൽ അതിന് തിരിച്ച് ജാസ്മിനോട് പറഞ്ഞത്. തന്നെ മാത്രം എയിം ചെയ്താണ് മോഹൻലാൽ സംസാരിക്കുന്നതെന്ന് പറഞ്ഞതോടെ ലാൽ ക്ഷുഭിതനായി നിങ്ങൾ മാത്രമെ ചെരുപ്പിടാതെ നടക്കുന്നുള്ളൂ , ഞാൻ എന്തിന് നിങ്ങളെ എയിം ചെയ്യണമെന്നും ക്ഷുഭിതനായി മോഹൻലാൽ ജാസ്മിനോട് ചോദിച്ചു.