Home ENTERTAINMENT കാവ്യയില്ലാതെ, ദിലീപും മീനാക്ഷിയും …

കാവ്യയില്ലാതെ, ദിലീപും മീനാക്ഷിയും …

അച്ഛന്റെ നിഴലായി ജീവിച്ച മകൾ ആണ് മീനാക്ഷി. ഒരുപാട് പ്രശ്ങ്ങൾക്കിടയിലും അച്ഛനെ വിടാതെ മുറുകെ പിടിച്ച മകളാണ് മീനാക്ഷി . അച്ഛനും അമ്മയും ജീവിതത്തിൽ രണ്ടായപ്പോഴും അച്ഛന്റെ കൂടെ പോകാൻ ആണ് മകൾ ഇഷ്ടപെട്ടത്. മഞ്ജു മീനാക്ഷിയെ വിധ എതിർപ്പുകൾ ഇല്ലാതെയും ദിലീപിന് വിട്ടുകൊടുത്തു. കാരണം മറ്റാരേക്കാളും നന്നായി ആ അച്ഛൻ മകൾ ബന്ധത്തിന്റെ തീവ്രത അറിയുന്നതും മഞ്ജുവിനാണ്. സുരക്ഷിതവും ഹാപ്പിയും ആയിരിക്കും എന്ന ഒറ്റ തോന്നൽ കൊണ്ടാകണം മഞ്ജു എന്ന അമ്മ അതിനു സമ്മതിച്ചതും. അച്ഛനും മകളും ഒരുമിച്ചായിരുന്നു താമസവും പല യാത്രകളും ഒരുമിച്ച് .

മകളും അച്ഛനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത മനസ്സിലാക്കാൻ അദ്ദേഹം ഒരു ഷൂട്ടിങ് പോയാൽ വീട്ടിൽ എത്തിയാൽ മതി എന്നാണ് പറയുന്നത് . കഴിഞ്ഞ ദിവസം ആയിരുന്നു ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം പവി കെയർടേക്കർ ഓഡിയോ ലോഞ്ച് വലിയ താര നിരയിൽ സദസിൽ ആഘോഷിക്കപ്പെട്ടത് .

ആ ചടങ്ങിൽ ഏറ്റവും ശ്രദ്ധ ആകർഷിച്ചത് മീനാക്ഷിയെ ആയിരുന്നു .അഞ്ചുമന ക്ഷേത്രത്തിൽ വച്ച് തുടങ്ങുന്ന സിനിമ പൂജകളിൽ ഒക്കെയും മീനാക്ഷി പങ്കെടുത്തിരുന്നു. ഇപ്പോൾ നാളുകൾക്ക് ശേഷം ആണ് അച്ഛന്റെ ഒരു പടത്തിന് വേണ്ടി പൊതുവേദിയിൽ മീനാക്ഷി എത്തുന്നത്. അതോടെയാണ് വമ്പൻ ചർച്ചകൾക്ക് വഴി ഒരുങ്ങിയത്. കാവ്യ ഓസ്‌ട്രേലിയയിൽ പോയതോടെ അച്ഛനും മകളും അവരുടെ ലോകവും ആണ് ഇപ്പോൾ കാണാൻ കഴിയുന്നത്. . ഇരുവരുടെയും സ്നേഹം ആർക്കും നഷ്ടപ്പെടുത്താൻ ആകില്ല എന്നും ആരാധകർ പറയുന്നു.

Exit mobile version