Home ENTERTAINMENT ‘ഇതാണോ മോഹന്‍ലാല്‍’,,,,വരുന്നോ എന്റെ കൂടെ …

‘ഇതാണോ മോഹന്‍ലാല്‍’,,,,വരുന്നോ എന്റെ കൂടെ …

മോഹൻലാൽ എല്ലാവരുടെയും ലാലേട്ടൻ ,അത് ചെറുതെന്നോ വലുതെന്നോ ഇല്ലാതെ എല്ലാവരും ഒരേ പോലെ സ്നേഹത്തോടെ വിളിക്കുന്നതാണ് .വിളിയിൽ മാത്രം അല്ല സ്നേഹം അദ്ദേഹത്തിനെ ഒന്ന് കാണണം മിണ്ടണം എന്ന ആഗ്രഹം വച്ച ഒട്ടനവധിപേരാണ് ഉള്ളത് .ഇതാ അങ്ങനെ ഒരു അതിഥി ലാലേട്ടനെ കാണാൻ ലൊക്കേഷനിൽ എത്തിയിരിക്കുന്നു . പ്രായമായവര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെ സ്നേഹപൂര്‍വം ലാലേട്ടാ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്.

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍- ശോഭന താരജോഡി അഭിനയിക്കുന്ന സിനിമയുടെ തൊടുപുഴയിലെ ലോക്കെഷനില്‍ താരത്തെ കാണാന്‍ ഒരു അതിഥിയെത്തിയിരുന്നു. ഒന്നു കാണുക പറ്റിയാല്‍ ഒന്ന് തൊടുക എന്നതായിരുന്നു ആ അമ്മയുടെ വരവിന്‍റെ ലക്ഷ്യം.

ലൊക്കെഷനില്‍ നിന്ന് ഹോട്ടലിലേക്ക് പോകാനിറങ്ങിയ മോഹന്‍ലാലിന്‍റെ മുന്നില്‍ അമ്മയെത്തി. ‘ഇതാണോ മോഹന്‍ലാല്‍’ ആളെ നേരില്‍കണ്ടതും സംശയത്തോടെ ഒരു ചോദ്യം. അതെ എന്ന് താരരാജവിന്‍റെ മറുപടിയെത്തി. പിന്നാലെ നേരെ പ്രിയനടന്‍റെ അടുത്തേക്ക്. നേരില്‍ കണ്ടിട്ടും വിശ്വാസം വരാത്ത പോലെ ദേഹത്തൊന്ന് തൊട്ട് നോക്കി കുശലം പറഞ്ഞു. മടങ്ങും മുന്‍പ് ആരാധികയോട് തേന്‍മാവിന്‍ കൊമ്പത്തിലെ ആ പഴയ ഡയലോഗ് ഒരു ചോദ്യമായെത്തി. ‘വരുന്നോ എന്‍റെ കൂടെ’ കേട്ട് നിന്നവര്‍ക്ക് ചിരിയടക്കാനായില്ല. ‘ഇല്ല’ എന്ന് അമ്മയുടെ മറുപടി കൂട്ടത്തില്‍ ഒരു മറുചോദ്യവും ‘വന്നാല്‍ എന്നെ കൂടി കയറ്റുമോ’ പിന്നെ എന്താ എന്ന് മോഹന്‍ലാലിന്‍റെ മറുപടിയുമെത്തി. പിന്നെ യാത്ര പറഞ്ഞ് ഇരുവരും മടങ്ങി.

Exit mobile version