Home ENTERTAINMENT മോഹൻലാലും ശോഭനയും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ ഇവയൊക്കെയാണ്.

മോഹൻലാലും ശോഭനയും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ ഇവയൊക്കെയാണ്.

മലയാളത്തിലെ പ്രിയപ്പെട്ട താര ജോഡികളായ മോഹൻലാൽ- ശോഭന കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2009ല്‍ റിലീസ് ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’യില്‍ ആയിരുന്നു ഒടുവില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. സൗദി വെള്ളയ്ക്കയിലെ ഡയറക്ടർ തരുൺ മൂർത്തിയുടെ പടത്തിൽ ആണ് ഇരുവരും വീണ്ടും അഭിനയിക്കുന്നത് . നായികയായി അവസാനം അഭിനയിച്ചത് 2004-ൽ പുറത്തിറങ്ങിയ മാമ്പഴക്കാലം എന്ന ചിത്രത്തിലായിരുന്നു.

മോഹൻലാലും ശോഭനയും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ ഇവയൊക്കെയാണ്.

1.അവിടത്തെ പോലെ ഇവിടെയും
2.അനുബന്ധം
3.രംഗം
4.അഴിയാത്ത ബന്ധങ്ങൾ
5.വസന്തസേന
6.ടി.പി.ബാലഗോപാലൻ.എം.എ
7.അഭയം തേടി
8.ഇനിയും കുരുക്ഷേത്രം
9.കുഞ്ഞാറ്റക്കിളികൾ
10.പടയണി
11.എൻ്റെ എൻ്റേത് മാത്രം
12.നാടോടിക്കാറ്റ്
13.ആര്യൻ
14.വെള്ളാനകളുടെ നാട്
15.വാസ്തുഹാര
16.ഉള്ളടക്കം
17.മായാമയൂരം
18.മണിച്ചിത്രത്താഴ്
19.പവിത്രം
20.തേന്മാവിൻ കൊമ്പത്ത്
21.പക്ഷേ
22.മിന്നാരം
23.ശ്രദ്ധ
24.മാമ്പഴക്കാലം
25.സാഗർ ഏലിയാസ് ജാക്കി .. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായല്ല ശോഭന എത്തിയത്.

തന്റെ 360-ാം ചിത്രത്തില്‍ സാധാരണക്കാരനായ ടാക്സി ഡ്രൈവര്‍ ആയി മോഹന്‍ലാല്‍ വേഷമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.പത്തനംതിട്ട ജില്ല റാന്നിയിലെ സാധാരണക്കാരനായ ടാക്സി ഡ്രൈവറായ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടെയും അവരുടെ ജീവിതത്തെയും കേന്ദ്രീകരിച്ചൊരുക്കുന്ന സിനിമായാകുമിത്

Exit mobile version