Entertainment
സുഹൃത്തുക്കൾക്കൊപ്പം അവധിക്കാലം അടിച്ച് പൊളിച്ച് നടി പ്രിയ വാര്യർ,..
മഞ്ഞുമൂടിയ മനോഹര ദൃശ്യങ്ങളോട് ഒപ്പം നിൽക്കുന്ന ഈ ചിത്രങ്ങൾ ആരാധകർ ആവേശത്തോടെ സ്വീകരിച്ചിരിക്കുകയാണ്.
സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ ചുരുങ്ങിയ സമയംകൊണ്ട് ശ്രദ്ധ നേടിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ.

മനോഹരമായ അഭിനയം, സ്വാഭാവിക ഭാവങ്ങളും കൊണ്ട് മലയാളം, തെലുങ്ക്, ഹിന്ദി സിനിമകളിലും ശ്രദ്ധ നേടിയിട്ടുണ്ട്.

ഫാഷൻ സ്റ്റൈലിഷ് പോസ്റ്റുകളും ഫോട്ടോ ഷോട്ടുകളും കാരണം, ഇന്നും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യുന്ന യുവ താരമാണ് പ്രിയ.

ഇപ്പൊൾ പ്രിയ പങ്കുവച്ച വിയറ്റ്നാം യാത്രയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

സുഹൃത്തുക്കളോടൊപ്പം നടത്തിയ യാത്രയിൽ നിന്നുള്ള നിരവധി മനോഹര നിമിഷങ്ങളാണ് താരം ഷെയർ ചെയ്തിരിക്കുന്നത്.

സൺ വേൾഡ് ബാ നാ ഹിൽസിൽ നിന്നുള്ള മിസ്റ്റ് നിറഞ്ഞ കാഴ്ചകൾ ഉൾപ്പെട്ട ചിത്രങ്ങൾ “Misty day” എന്ന ക്യാപ്ഷനോടെയാണ് പ്രിയ പങ്കുവച്ചത്.

മഞ്ഞുമൂടിയ മനോഹര ദൃശ്യങ്ങളോട് ഒപ്പം നിൽക്കുന്ന ഈ ചിത്രങ്ങൾ ആരാധകർ ആവേശത്തോടെ സ്വീകരിച്ചിരിക്കുകയാണ്.