Home Blog

വക്കം, മാലിന്യ കൂമ്പാരമാക്കി ഹരിത കർമ്മ സേന,.

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ചു എം സി എഫിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ നാൽപത് അംഗങ്ങൾ അടങ്ങുന്ന സംരംഭമാണ് ഹരിതകർമ്മ സേന. കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹരിത കർമ്മ സേനയുടെ പ്രവർത്തനം വിജയകരമാണെന്ന് പറയുമ്പോഴും അവയുടെ വിജയകരമായ നടത്തിപ്പിന് സംവിധാനങ്ങൾ ഒരുക്കേണ്ടത് തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ് . മാലിന്യങ്ങൾ കൃത്യമായ ഇടവേളകളിൽ ശേഖരിച്ച് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

Harithakarmasena – vakkom waste collection issue

തിരുവനന്തപുരം ജില്ലയിൽ, ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെടുന്ന വക്കം വില്ലേജിലെ ഹരിതകർമ്മ സേനയുടെ പ്രവർത്തങ്ങൾ ഇപ്പൊൾ മാസങ്ങളായി നിശ്ചലമാണ്. പ്രവർത്തകർക്ക് കൃത്യ സമയത്ത് സംവിധാനങ്ങൾ ഒരുക്കേണ്ടതിലുള്ള പിഴവുമൂലം മാസങ്ങളായി മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ കെട്ടി കിടക്കുകയാണ്. പല വാർഡുകളിലും അവസ്ഥ ഇതുതന്നെ ആണ്. വീടുകളിൽ നിന്നും പ്ലാസ്റ്റിക് ചാക്കുകളിലും കവറ്കളിലുമായി പ്രവർത്തകൻ വിശ്രമമില്ലാതെ ദിനംപ്രതി കയറി ഇറങ്ങി ശേഖരിച്ച മാലിന്യങ്ങൾ ഇപ്പോൾ പൊതു ഇടങ്ങളിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി കെട്ടി കിടക്കുകയാണ്. കൃത്യ സമയത്ത് അവ കൈകാര്യം ചെയ്യാൻ സാധിയ്ക്കാത്തത് കാരണം മാലിന്യങ്ങൾ സൂക്ഷിക്കാൻ പണിത ഇടങ്ങളിലും പരിസര പ്രദേശങ്ങളിലും വലിയ ദുർഗന്ധമാണ് നിലവിൽ ഉള്ളത്.

മാലിന്യം നിറച്ച പ്ലാസ്റ്റിക് ചാക്കുകൾ പലപ്പോഴും തെരുവ് നായകൾ കടിച്ച് പൊട്ടിക്കുകയും, പരിസര പ്രദേശങ്ങൾ കൂടുതൽ വൃത്തി ഹീനമാകുകയുമാണ് ചെയ്യുന്നത്. നാട്ടുകാരുടെ ഇടപെടൽ ഉണ്ടായിട്ടും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ഒരു നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.. പരിസര പ്രദേശങ്ങളിൽ ഇപ്പൊൾ ഡെങ്കു – മലേറിയ തുടങ്ങിയ പകർച്ച പനികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Paytm – സർവ്വീസ് നിർത്തലാക്കി, റിസേർവ് ബാങ്കിൻ്റെ പുതിയ മാർഗ്ഗ നിർദ്ദേശം.

2000 -ൽ നിലവിൽ വന്ന വൺ 97 എന്ന ഐ ട്ടി കമ്പനിയുടെ കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പേ- ടിയേം പേയ്മെൻ്റ് അപ്പുകൾക്ക് തലവേദനയായി റിസേർവ് ബാങ്കിൻ്റെ പുതിയ മാർഗ്ഗ നിർദ്ദേശം പുറത്ത്. നിലവിൽ പേ- ടിയേം പേയ്മെൻ്റ് സർവ്വീസ്സിന് പുറമേ, ഇൻഷുറൻസ്, പേഴ്സണൽ ലോൺ, മാൾ, ഓൺലൈൻ റീട്ടെയിൽ ഷോപ്പുകൾ എന്നിവയുണ്ടെങ്കിലും,

ഇപ്പോൾ പേ- ടിയേം ബാങ്ക് പേയ്മെൻ്റിനാണ് ആർബിഐയുടെ പുതിയ നിർദേശം ബാധകമാകുന്നത്. ഫെബ്രുവരി 29 ആം തീയതി മുതൽ പൂർണമായും പേ- ടിയേം പേയ്‌മെന്റ് ബാങ്കിൻറെ പ്രവർത്തനം നിലക്കും എന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.

ഫെബ്രുവരി 29 നു ശേഷം അക്കൗണ്ടിലേക്ക് പണം ഡിപ്പോസിറ്റ് ചെയ്യാൻ സാധിക്കില്ല. എന്നാൽ നിലവിൽ അക്കൗണ്ടിൽ ഉള്ള തുക പിൻവലിക്കുന്നത് ഒരു തടസ്സവും ഉണ്ടാകില്ല. ഇത് സംബന്ധിച്ചുള്ള അറിയിപ്പുകൾ പേ- ടിയെം തങ്ങളുടെ ഉപഭോക്താക്കൾക്ക് അറിയിച്ചു കൊണ്ടിരിക്കുകയാണ്.

“വിജയ് പീപ്പിൾസ് മൂവ്‌മെൻ്റ്”- തമിഴ്നാട്ടിനു വേണ്ടി പുതിയ രാഷ്ട്രീയ പാർട്ടി രൂപപ്പെടുത്തി നടൻ വിജയ്,.

തമഴ്നാട്ടിൽ വന്ന മാറ്റങ്ങൾ വരുത്താൻ നടൻ വിജയ്‌യും.. വിജയ് പീപ്പിൾസ് മൂവ്‌മെൻ്റ് എന്ന പേരിൽ താൻ പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിക്കും എന്നും അതിൻ്റ ഭാഗമായി ഇലക്ഷൻ കമ്മീഷൻ അഗീകരത്തിന് കാത്തിരിക്കുന്ന വിവരമാണ് താരമിപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. താരം കുറിച്ചത് ഇങ്ങനെ…

“വിജയ് പീപ്പിൾസ് മൂവ്‌മെൻ്റ്” നിരവധി ക്ഷേമ പദ്ധതികളും സാമൂഹ്യ സേവനങ്ങളും ദുരിതാശ്വാസ സഹായങ്ങളും വർഷങ്ങളായി അതിൻ്റെ കഴിവിൻ്റെ പരമാവധി ചെയ്തു വരുന്നുണ്ടെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. എന്നിരുന്നാലും, ഒരു സന്നദ്ധ സംഘടനയ്ക്ക് മാത്രം സമ്പൂർണ്ണ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത് അസാധ്യമാണ്. അതിന് രാഷ്ട്രീയ ശക്തി ആവശ്യമാണ്.

 

നിലവിലെ രാഷ്ട്രീയ സാഹചര്യം നിങ്ങൾക്കെല്ലാവർക്കും അറിയാം. ഭരണപരമായ കെടുകാര്യസ്ഥതയും “അഴിഞ്ഞ രാഷ്ട്രീയ സംസ്കാരവും” ഒരു വശത്ത്, ജാതിയുടെയും മതത്തിൻ്റെയും അടിസ്ഥാനത്തിൽ നമ്മുടെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന “വിഭജന രാഷ്ട്രീയ സംസ്കാരം” മറുവശത്ത്, നമ്മുടെ ഐക്യത്തിനും പുരോഗതിക്കും തടസ്സങ്ങൾ നിറഞ്ഞതാണ്. നിസ്വാർത്ഥവും സുതാര്യവും ജാതിരഹിതവും ദീർഘവീക്ഷണവും അഴിമതിരഹിതവുമായ കാര്യക്ഷമമായ ഭരണത്തിലേക്ക് നയിക്കാൻ കഴിയുന്ന അടിസ്ഥാനപരമായ ഒരു രാഷ്ട്രീയ മാറ്റത്തിനായി തമിഴ്നാട്ടിലെ എല്ലാവരും കാംക്ഷിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ഏറ്റവും പ്രധാനമായി, അത്തരമൊരു രാഷ്ട്രീയം നമ്മുടെ ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയമായിരിക്കണം, തമിഴ്‌നാടിൻ്റെ സംസ്ഥാന അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം, കൂടാതെ “എല്ലാ ജീവനും ജനിച്ച” (എല്ലാവരും തുല്യരായി ജനിക്കുന്നു) എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. അത് സാധ്യമാക്കാൻ മാത്രമേ കഴിയൂ. ഈ സാഹചര്യത്തിൽ, എനിക്ക് പേരും പെരുമയും മാതാപിതാക്കൾക്ക് ശേഷം എല്ലാം തന്ന തമിഴ്നാട്ടിലെ ജനങ്ങളെയും തമിഴ് സമൂഹത്തെയും എനിക്ക് കഴിയുന്ന വിധത്തിൽ സഹായിക്കുക എന്നത് എൻ്റെ ദീർഘകാല ആഗ്രഹവും ആഗ്രഹവുമാണ്. “എനിത്ത് വതക കരുമം” എന്നത് വള്ളുവൻ വോട്ടാണ്. അതനുസരിച്ച്, ഞങ്ങളുടെ നേതൃത്വത്തിൽ “തമിഴ്ക വെട്രി കഴകം” എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടി ആരംഭിക്കുകയും, ഇന്ത്യൻ ചീഫ് ഇലക്ഷൻ കമ്മീഷനിൽ രജിസ്റ്റർ ചെയ്യാൻ ഞങ്ങളുടെ പാർട്ടിയുടെ പേരിൽ ഇന്ന് അപേക്ഷ നൽകുകയും ചെയ്തിട്ടുണ്ട്. നേരത്തെ 25.01.2024 ന് ചെന്നൈയിൽ ചേർന്ന സംസ്ഥാന ജനറൽ കമ്മിറ്റി, എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പാർട്ടിയുടെ പ്രസിഡൻ്റിനെയും ചീഫ് സെക്രട്ടേറിയറ്റ് എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുക്കുകയും പാർട്ടിയുടെ ഭരണഘടനയും ബൈലോകളും എല്ലാ ജനറൽ കമ്മിറ്റി അംഗങ്ങളും യഥാവിധി അംഗീകരിക്കുകയും  ചെയ്തു.

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ജനങ്ങൾ ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റത്തിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം ലഭിച്ചതിന് ശേഷം, തമിഴ്‌നാടുമായി ബന്ധപ്പെട്ട നയങ്ങളുടെ വിജയത്തിനും ഉന്നമനത്തിനുമുള്ള ഞങ്ങളുടെ പാർട്ടിയുടെ തത്വങ്ങൾ, തത്വങ്ങൾ, പതാക, ചിഹ്നം, കർമ്മ പദ്ധതികൾ എന്നിവ അവതരിപ്പിച്ച് പൊതുയോഗങ്ങളിലൂടെ തമിഴ്‌നാട്ടിലെ ജനങ്ങൾക്കായുള്ള ഞങ്ങളുടെ രാഷ്ട്രീയ യാത്ര ആരംഭിക്കും. 

 

പാർട്ടിയുടെ സന്നദ്ധപ്രവർത്തകരെ രാഷ്ട്രീയവൽക്കരിക്കുകയും അവരെ സംഘടനാപരമായി സജ്ജമായ നിലയിലേക്ക് കൊണ്ടുവരികയും പാർട്ടിയുടെ നിയമങ്ങൾക്കനുസൃതമായി ഉത്തരവാദിത്തപ്പെട്ടവരെ ജനാധിപത്യപരമായി തിരഞ്ഞെടുക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നീ പ്രവർത്തനങ്ങൾ ഇടക്കാല കാലയളവിൽ സജീവമായി നടപ്പാക്കും. – എന്നാണ് താരം പങ്കു വച്ചത്..

ഇതോടെ തമിഴ്നാട്ടിലെ മുൻ രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ വളരെ അങ്കലാപ്പിലാണ്. യുവാക്കൾക്ക് പുറമേ തമിഴ്നാട്ടിലെ 62% വോട്ടർമാരാണ് നിലവിൽ വിജയ് എന്ന താരത്തിൻ്റെ  രാഷ്ട്രീയ പ്രവേശനത്തിലൂടെ മറ്റു പാർട്ടികൾക്ക് നഷ്ടമാവുന്നത്. എന്ത് തന്നെ ആയാലും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് ആണ് ഏവരും ഉറ്റുനോക്കുന്നത്.

സ്റ്റൈലിഷ് ലുക്കിൽ റീബ മോണിക്ക ജോൺ.. ചിത്രങ്ങൾ ഏറ്റെടുത്ത് അരാധകർ.

മലയാളത്തിനു പുറമേ അന്യഭാഷാ ചിത്രങ്ങളിലൂടെയും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ യുവ താരമാണ് നടി റിബ മോണിക്ക ജോൺ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പൊൾ ശ്രദ്ധ നേടുന്നത്. സ്റ്റൈലിഷ് ഫാഷൻ ലുക്കിൽ എത്തിയ താരത്തിൻ്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത് ഫോട്ടോ ഗ്രാഫർ അരുൺ കുമാറാണ്. മേക്കപ്പ് ആർട്ടിസ്റ്റ് ശ്രദ്ധ ആണ് താരത്തെ അണിയിച്ച് ഒരുക്കിയത്.

ഡെവിൾ ഗേൾ ! പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ തിളങ്ങി പ്രിയ പ്രകാശ് വാര്യർ | Priya Warrier grabbed attention with a new photo shoot

Priya Warrier grabbed attention with a new photo shoot
Priya Warrier

സമൂഹമാധ്യമങ്ങളിൽ സജീവമായ ദക്ഷിണേന്ത്യൻ യുവ താരമാണ് നടി പ്രിയ പ്രകാശ് വാര്യർ. സോഷ്യൽ മീഡിയ പേജിലൂടെ താരം പങ്കുവയ്ക്കാനുള്ള വിശേഷങ്ങളെല്ലാം ഇരു കയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. ചലച്ചിത്ര മേഖലയിൽ സജീവമാണെങ്കിലും താരത്തിന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ലുക്കുകളിലൂടെ ആരാധകർക്കിടയിൽ ചർച്ചയ്ക്ക് വഴിയൊരുക്കാറുണ്ട്,..

ഡെവിൾ ഗേൾ ! പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ തിളങ്ങി പ്രിയ പ്രകാശ് വാര്യർ Priya Warrier grabbed attention with a new photo shoot 2

ഇപ്പോൾ തിളക്കമുള്ള കറുത്ത സ്കർട്ടും ഡീപ്പ് നെക്ക് ടോപ്പും ധരിച്ചുള്ള പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.. പ്രമുഖ ഫാഷൻ ഫോട്ടോഗ്രാഫർ യാമിയാണ് താരത്തിൻറെ പുത്തൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. മേക്കപ്പ് ആർട്ടിസ്റ്റ് ശാന്തികൃഷ്ണനാണ് താരത്തെ അണിയിച്ചൊരുക്കിയത്. 

മലയാളത്തിനു പുറമേ തെലുങ്കിലും ബോളിവുഡ്ഡിലും പ്രിയ പ്രകാശ് വാര്യർ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു അഡാർ ലവ് എന്ന ഒമർ ലുലു ചിത്രത്തിലൂടെയാണ് താരം സിനിമ ലോകത്തേയ്ക്ക് എത്തിയത്. 

ഡെവിൾ ഗേൾ ! പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ തിളങ്ങി പ്രിയ പ്രകാശ് വാര്യർ Priya Warrier grabbed attention with a new photo shoot 2

വിഷ്ണുപ്രിയ എന്ന ചിത്രത്തിലൂടെ കന്നട ചലച്ചിത്ര മേഖലയിലേക്ക് താരം കടന്നു കഴിഞ്ഞു. ശ്രീദേവി ബംഗ്ലാവ്, ത്രീ മങ്കിസ് തുടങ്ങിയ സിനിമകളാണ് താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രങ്ങൾ..