ബുധൻ : – സൗരയൂഥത്തിലെ സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹമാണ് ബുധൻ. ചെറുതും ചൂടുള്ളതുമായ ഈ ഗ്രഹം ഭൂമിയിൽ നിന്നുള്ളവർക്കു telescope വഴിയും space mission മാർഗ്ഗവും മാത്രമേ കാണാൻ കഴിയുകയുള്ളു. ബുധൻ സൂര്യനെ ഏകദേശം 88 ദിവസത്തിൽ ഒരിക്കൽ ചുറ്റിവരുന്നു. അതുകൊണ്ടാണ് ഈ ഗ്രഹത്തെ സന്ധ്യയിലോ പുലരി സമയത്തോ മാത്രം കുറച്ച് നിമിഷങ്ങൾ മാത്രമായി കാണാനാകുന്നത്. ബുധന്റെ വലിപ്പം ഭൂമിയുടെ മൂന്നിലൊന്നു പോലുമില്ല. മാത്രമല്ല ഈ ഗ്രഹത്തിന്റെ അന്തരീക്ഷം വളരെ അസന്തുലിതമാണ്, അതായത് പകലിൽ താപനില 430°C വരെ കൂടുകയും രാത്രിയിൽ -180°C വരെ കുറയുകയും ചെയ്യുന്നു. അതിനാൽ കാലാവസ്ഥയോ കാലചക്രമോ ഈ ഗ്രഹത്തിന് ഇല്ല. മാത്രമല്ല രാത്രിയുടെയും പകലിന്റെയും വ്യത്യാസം ബുധനിൽ വളരെ കൂടുതലാണ്,. NASAയുടെ Mariner 10 എന്ന ദൗത്യമാണ് ആദ്യം ബുധന്റെ ഘടനകൾ നിരീക്ഷിച്ചത്. തുടർന്ന് MESSENGER ദൗത്യത്തിലൂടെ ബുധന്റെ നിരവധി ഫോട്ടോകളും ശാസ്ത്രീയ വിവരങ്ങളും ഭൂമിയിലെ ശാസ്ത്രജ്ഞർക്കു അറിയാൻ സാധിച്ചു. താപ നിലയിലുള്ള വ്യത്യാസങ്ങൾ കാരണം ഭാവിയിലെ മനുഷ്യവാസത്തിന് അനുയോജ്യമല്ലെന്നു കരുതുന്ന ഗ്രഹമാണ് ബുധൻ. എന്നിരുന്നാലും, അതിന്റെ അതിശയകരമായ ഘടനയും സൂര്യനോട് അടുത്ത് കാണപ്പെടുന്നതുമായ കാരണം, ബുധൻ ശാസ്ത്രലോകത്തിന് ഒരു ശാസ്ത്രീയ അത്ഭുതമായി തുടരുന്നു.
ശുക്രൻ : – സൗരയുഥത്തിലെ രണ്ടാമത്തേതും, ഭൂമിക്ക് ഏറ്റവും സമീപമുള്ള ഗ്രഹവുമാണ് ശുക്രൻ. വലിപ്പത്തിലും ഘടനയിലും ഭൂമിയുമായി വളരെയധികം സാമ്യമുള്ളതിനാൽ, ശുക്രനെ പലപ്പോഴും ഭൂമിയുടെ സഹോദര ഗ്രഹം എന്നു വിളിക്കുന്നു. എന്നാൽ, ശുക്രന്റെ അന്തരീക്ഷം മുഴുവനും കനത്ത കാർബൺഡൈ ഓക്‌സൈഡാണ്. അതിനൊപ്പം ഉയർന്ന സമ്മർദ്ദവും, ശരാശരി താപനില 465 ഡിഗ്രി സെൽഷ്യസ് വരെ ചൂടുമുണ്ട്. ഇത് മറ്റു ഗ്രഹങ്ങളേക്കാൾ ഉയർന്നതാണ്, സൂര്യനോട് അടുത്ത ബുധനെക്കാളും ചൂട് കൂടുതലാണ് ശുക്രന് ! ശുക്രന്റെ വാതകമേഘങ്ങളിൽ സൽഫ്യൂറിക് ആസിഡ് പൊടി രൂപത്തിൽ അടങ്ങിയിരിക്കുന്നു, അതിനാൽ രാത്രികാലത്ത് വെളിച്ചം മിന്നുന്ന നക്ഷത്രം പോലെ നമുക്ക് കാണാം. ശുക്രൻ സൂര്യനെ ഒരു തവണ വലം വയ്ക്കാൻ ഭൂമിയിലെ 243 ദിവസം വേണം, മാത്രമല്ല ശുക്രൻ, ഭൂമിയുടെ വിപരീതമാണ് ഭ്രമണം ചെയ്യുന്നത്. ജീവൻ നിലനിൽക്കാൻ അനുകൂലമല്ലെങ്കിലും, ശാസ്ത്രീയ ഗവേഷണത്തിന് വലിയ സാധ്യതകളുള്ള ഒരു അത്ഭുതഗ്രഹമാണ് ശുക്രൻ.
ഭൂമി : – സൗരയുഥത്തിലെ മൂന്നാമത്തെ ഗ്രഹമായ ഭൂമിയാണ് നമുക്ക് ഇപ്പോഴുള്ള ഏക ജീവവാസ ഗ്രഹം. ജലം, വാതക സന്തുലില, താപനില, ഇവയുടെ കൃത്യമായ ക്രമീകരണം കാരണമാണ് ഭൂമിയിൽ ജീവൻ നിലനിൽക്കാൻ കഴിയുന്നത്. ഭൂമിയുടെ ശരാശരി താപനില ഏകദേശം 15°C ആണ്. അതിലൂടെ വിവിധ ജീവജാലങ്ങൾ വളരുകയും വികസിക്കുകയും ചെയ്യുന്നു. ഭൂമിയുടെ ഉപരിതലം 70% ജലമാണ്. അതിനാൽ തന്നെ ഭൂമിയെ നീല ഗ്രഹം എന്നറിയപ്പെടുന്നു. ഓസോൺ പാളി എന്ന ആവരണം കൊണ്ട് ഭൂമിയെ സൂര്യനിൽ നിന്നുള്ള ഹാനികരമായ കിരണങ്ങളിൽ നിന്ന് രക്ഷിക്കുന്നു. ഒരു തവണ സ്വയം ഭ്രമണം ചെയ്യാൻ ഭൂമി 24 മണിക്കൂർ സമയമെടുക്കുന്നു. 365.25 ദിവസ്സം കൊണ്ടാണ് സൂര്യനെ ഒരു തവണ ഭൂമി ഭ്രമണം ചെയ്യുന്നത്. ഭൂമിയുടെ ഏക ഉപഗ്രഹം ചന്ദ്രൻ ആണ്. നാം ഉൾപ്പെടുന്ന എല്ലാ ജീവജാലങ്ങളും ഇന്ന് നിലനിൽക്കുന്നത് ഭൂമിയിലാണ്.
ചൊവ്വ : – ചൊവ്വ സൗരയുഥത്തിലെ നാലാമത്തെ ഗ്രഹമാണ്. അതിന്റെ ചുവന്ന നിറം കാരണം ചുവന്ന ഗ്രഹം എന്നും, പുരാതന സംസ്കാരങ്ങളിൽ “യുദ്ധദേവന്റെ ഗ്രഹം” എന്നും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ചൊവ്വയുടെ ഉപരിതലം ഇരുമ്പ് ഓക്സൈഡ് അടങ്ങിയിരിക്കുന്നതിനാലാണ് ചൊവ്വയ്ക്ക് ചുവന്ന നിറം ലഭിച്ചത്. ഭൂമിയേക്കാൾ തണുത്ത അന്തരീക്ഷമാണ് ചൊവ്വയിലുള്ളത്. ശരാശരി താപനില ഏകദേശം -60 ഡിഗ്രി സെൽഷ്യസ് ആയി കണക്കാക്കുന്നു. അന്തരീക്ഷം പ്രധാനമായും കാർബൺഡൈ ഓക്‌സൈഡ് ആണ്. മാത്രമല്ല ഈ ഗ്രഹത്തിൽ ഓക്സിജൻ വളരെ കുറവാണ്. എന്നാൽ ഇപ്പോൾ മരുഭൂമികളായി കാണപ്പെടുന്ന ചൊവ്വയുടെ ഉള്ളിൽ ഒരു കാലത്ത് ജലത്തിന്റെ സാനിധ്യം ഉണ്ടായിരുന്നുവെന്ന് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിട്ടുണ്ട്. NASAയുടെ റൊവറുകൾ പോലുള്ള ദൗത്യങ്ങൾ വഴി ചൊവ്വയെ കുറിച്ചുള്ള അനേകം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. “Perseverance” എന്ന റോവർ ഇപ്പോഴും പുതിയ തെളിവുകൾ തേടി ചൊവ്വയുടെ ഉപരിതലത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യർ ഭാവിയിൽ ഭൂമിയിൽ നിന്നും മാറി താമസിക്കാൻ ശ്രമിക്കുന്ന ആദ്യ ഗ്രഹം ചൊവ്വ ആയേക്കും. അതിനായി വലിയ ഗവേഷണങ്ങളും പരീക്ഷണങ്ങളും ചൊവ്വയിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ജീവന്റെ അടിസ്ഥാനചിഹ്നങ്ങൾ തേടുന്ന ഈ കുതിപ്പ്, ചൊവ്വയെ മനുഷ്യരാശിയുടെ അടുത്ത വസതിസ്ഥലമാക്കാനും സാധ്യതയുണ്ട്.

വ്യാഴം : – വ്യാഴം സൗരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ്. ഇത് ഭൂമിയുടെ വലിപ്പത്തിന്റെ 11 ഇരട്ടി വലുതാണ്. അതിനാൽ തന്നെ വ്യാഴത്തെ ഗ്രഹരാജാവ് എന്നും വിളിക്കപ്പെടുന്നു. പ്രധാനമായും ഹൈഡ്രജനും ഹീലിയവും കൊണ്ട് നിറഞ്ഞിരിക്കുന്ന വ്യാഴം ഒരു വാതകഗ്രഹമാണ്. വ്യാഴത്തിന് ഖരമായ ഒരു ഉപരിതലം ഇല്ല. വ്യാഴം വളരെ വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹമാണ്. ഒരു തവണ വ്യാഴത്തിന് സ്വയം ഭ്രമണം ചെയ്യാൻ ഭൂമിയിലെ 10 മണിക്കൂർ മാത്രമേ ആവശ്യമുള്ളു. വ്യാഴത്തിന്റെ അന്തരീക്ഷത്തിൽ കാണപ്പെടുന്ന റെഡ് സ്‌പോട്ട് ഒരു ഭീകരമായ ചുഴലിക്കാറ്റാണ്. നൂറുകണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന അതിശക്തമായ ചുഴലിക്കാറ്റ്. 90-ലധികം പ്രകൃതിദത്ത ഉപഗ്രഹങ്ങൾ വ്യാഴത്തിനുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് Io, Europa, Ganymede, Calisto എന്നിവ. Europa യുടെ ഉപരിതലത്തിനടിയിൽ ദ്രാവക ജലമുണ്ടെന്ന സൂചനകൾ ശാസ്ത്രലോകത്തിനുണ്ട്. നമ്മുടെ ഭൂമിയെ തകർക്കാൻ ശക്തിയുള്ള ഭയാനക വസ്തുക്കളിൽ നിന്ന് സംരക്ഷിക്കുന്ന ഒരു ഡിഫെൻസായി വ്യാഴം പ്രവർത്തിക്കുകയും ചെയ്യുന്നു. വ്യാഴത്തിന്റെ ശക്തിയേറിയ ഭൗതികാകർഷണം, മറ്റു വസ്തുക്കളെ അടുപ്പിച്ച് നശിപ്പിച്ചു കളയുന്നു.
ശനി : – ശനി സൗരയുഥത്തിലെ ആറാമത്തെ ഗ്രഹവും, വ്യാഴത്തിനു ശേഷം ഏറ്റവും വലിയ ഗ്രഹവുമാണ്. ഇതിന്റെ ഏറ്റവും സവിശേഷമായ പ്രത്യേകത അതിനെ ചുറ്റിയുള്ള അനേകം വലയങ്ങൾ ആണ്. മനോഹരമായി കാണപ്പെടുന്ന ഈ വലയങ്ങൾ, ഭംഗിയിലും ശാസ്ത്രീയതയിലും സമാനതകളില്ലാത്തവയാണ്. ശനിയിൽ പ്രധാനമായും ഹൈഡ്രജൻ ഹീലിയം എന്നീ വാതകങ്ങൾ ഉൾപ്പെട്ടതാണ്. ഭൂമിയേക്കാൾ 9.5 ഇരട്ടി വലിപ്പമുള്ളതും ഭ്രമണവേഗത വളരെ കൂടുതലുമാണ്. ഒരു തവണ ശനിക്ക് സ്വയം ഭ്രമണം ചെയ്യാൻ ഏതാണ്ട് ഭൂമിയിലെ 10.7 മണിക്കൂർ മാത്രമാണ് ആവശ്യം. എന്നാൽ, ശനിയ്ക്ക് ഒരു തവണ സൂര്യനെ ചുറ്റി വരാൻ ഭൂമിയുലെ 29 വർഷങ്ങൾ വേണം. ശനിയെ ചുറ്റി 80-ൽ കൂടുതൽ പ്രകൃതിദത്ത ഉപഗ്രഹങ്ങൾ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. അവയിൽ ഏറ്റവും പ്രശസ്തമായത് Titan ആണ്. അത് സാന്ദ്രമായ അന്തരീക്ഷം ഉള്ള ഒരു അപൂർവ ഉപഗ്രഹമാണ്. NASAയുടെ Cassini Mission, -ശനിയുടെ റിംഗുകൾ, അന്തരീക്ഷം, ഉപഗ്രഹങ്ങൾ എന്നിവയെ കുറിച്ചു ധാരാളം വിവരങ്ങൾ ശേഖരിച്ചുട്ടുണ്ട്. നമ്മുടെ സൗരയൂഥത്തിൽ അത്യന്തം മനോഹരമായി കാണപ്പെടുന്ന ഏക ഗ്രഹമാണ് ശനി.
യുറാനസ് : – യുറാനസ് സൗരയുഥത്തിലെ ഏഴാമത്തെ ഗ്രഹമാണ്. ആകാശത്തിലെ നേരിയ നീല പ്രകാശമുള്ള ഒരു നക്ഷത്രം പോലെ ദൃശ്യമായിരുന്ന യുറാനസിനെ 1781-ൽ William Herschel എന്ന ജ്യോതിശാസ്ത്രജ്ഞനാണ് ആദ്യമായി ഇതൊരു ഗ്രഹമായി തിരിച്ചറിഞ്ഞത്. മഞ്ഞു കൊണ്ട് മൂടപ്പെട്ട ഗ്രഹമാണ് യുറാനസ്. പ്രധാനമായും ഹൈഡ്രജൻ, ഹീലിയം, മിഥെയിൻ മുതലായ വാതകങ്ങൾ യുറാനസ്സിൽ കാണപ്പെടുന്നു. യുറാനസിന്റെ ഏറ്റവും കൗതുകകരമായ സവിശേഷത അതിന്റെ ഭ്രമണദിശയാണ്. ബാക്കിയുള്ള എല്ലാ ഗ്രഹങ്ങളും ലംബമായ ഭ്രമണ ദിശയിൽ ചുറ്റുമ്പോൾ, യുറാനസ് അതിന്റെ വലയം പോലെ കുത്തനെ ചുറ്റുന്നു. ഇതാണ് യുറാനസ്സിനെ മറ്റു ഗ്രഹങ്ങളിൽ നിന്നും ഏറ്റവും വ്യത്യസ്തമാക്കുന്നത്. യുറാനസിന്റെ താപനില ഏകദേശം -224°C വരെ കുറയുന്നു. ഇത് സൗരയൂഥത്തിലെ ഏറ്റവും തണുത്ത ഗ്രഹമാണ്. യുറാനസിന് 13 പ്രകൃതിദത്ത വലയങ്ങളുണ്ട്. അവ പുറമേനിന്നും കാണാൻ ബുദ്ധിമുട്ടാണ്. പക്ഷേ അവ ശാസ്ത്രീയമായി അതിശയകരങ്ങളാണ്. 27 ഉപഗ്രഹങ്ങൾ ഉള്ള യുറാനസിൽ ഏറ്റവും വലിയവയാണ് Titania, Oberon, Umbriel, Ariel എന്നിവ. NASAയുടെ Voyager 2 ആണ് ഇതുവരെ ഏറ്റവും അടുത്ത് നിന്നും ഈ ഗ്രഹം സന്ദർശിച്ചത്. അതിന്റെ വ്യത്യസ്തമായ ഭ്രമണരീതിയും തണുപ്പും ശാസ്ത്രലോകത്തിന് ഇന്നും ഒരു രഹസ്യമാണ്.
നെപ്ട്യൂൺ : – നെപ്ട്യൂൺ സൗരയുഥത്തിലെ എട്ടാമത്തെയും ഏറ്റവും അവസാനത്തെയും ഗ്രഹമാണ്. ഇത് ഒരു ഐസ് ജയന്റ് വിഭാഗത്തിൽപ്പെടുന്നു. പ്രധാനമായും ഹൈഡ്രജൻ, ഹീലിയം, മിഥെയ്ൻ എന്നീ വാതകങ്ങൾ കൊണ്ടാണ് നിറഞ്ഞതാണ് നെപ്ട്യൂൺ. മിഥെയ്ൻ വാതകമാണ് നെപ്ട്യൂണിന് അതിന്റെ ആഴമേറിയ നീല നിറം നൽകുന്നത്. 1846-ൽ ജ്യോതിശാസ്ത്ര കണക്കുകൾ അടിസ്ഥാനമാക്കി കണ്ടെത്തിയ ആദ്യ ഗ്രഹം എന്ന വിശേഷണവുമുണ്ട് നെപ്ട്യൂണിന്. അതിന്റെ ദൂരം കാരണം ഭൂമിയിൽ നിന്ന് അതിന്റെ വ്യത്യാസങ്ങൾ മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്, പക്ഷേ NASAയുടെ Voyager 2 ദൗത്യമാണ് നെപ്ട്യൂണിനെ അടുത്ത് പഠിക്കാൻ അവസരം നൽകിയതിൽ പ്രധാന പങ്ക് വഹിച്ചത്. നെപ്ട്യൂണിൽ വളരെ ശക്തമായ കാറ്റുകളുണ്ട്. മണിക്കൂറിൽ 2,000 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുന്നു. ഇത് സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ കാണപ്പെടുന്ന ഏറ്റവും ശക്തമായ കാറ്റായാണ് കണക്കാക്കുന്നത്. നെപ്ട്യൂൺന് 14 പ്രകൃതിദത്ത ഉപഗ്രഹങ്ങളുണ്ട്, അതിൽ Triton എന്ന ഉപഗ്രഹമാണ് ഏറ്റവും വലുപ്പമേറിയത്. സൂര്യനിൽ നിന്ന് വളരെ അകലെ ആയതിനാൽ നെപ്റ്റ്യൂണിന് സൂര്യനെ ഒരു തവണ ഭ്രമണം പൂർത്തിയാക്കാൻ ഭൂമിയിലെ 165 വർഷങ്ങൾ വേണം. നെപ്ട്യൂണിൽ ശരാശരി താപനില 214°C വരെ കുറയുന്നതായി കണക്കാക്കപ്പെടുന്നു.
പ്ലൂട്ടോ : – പ്ലൂട്ടോ ഒരു കാലത്ത് സൗരയുഥത്തിലെ ഒൻപതാമത്തെ ഗ്രഹമായി അറിയപ്പെട്ടിരുന്നു. 1930-ൽ ക്ലൈഡ് ടോംബോ ആണ് പ്ലൂട്ടോയെ കണ്ടെത്തിയത്. പല വർഷങ്ങളായി ഗ്രഹമായിരുന്ന പ്ലൂട്ടോയെ 2006-ൽ International Astronomical Union -പ്ലൂട്ടോ ഒരു ഗ്രഹമല്ല എന്ന് പ്രഖ്യാപിച്ച്, ബഹുഗ്രഹം എന്ന ശ്രേണിയിൽ പുനർനിർവചിച്ചു. പ്ലൂട്ടോ പാറകളും വാതകങ്ങളും കൊണ്ട് നിറഞ്ഞ ഗ്രഹമാണ്. ഇതിന്റെ ഉപരിതലത്തിൽ നൈട്രജൻ, മീഥെയ്ൻ, കാർബൺ മോണോക്സൈഡ് തുടങ്ങിയവ ഐസ് രൂപത്തിൽ കാണപ്പെടുന്നു. പ്ലൂട്ടോയുടെ ശരാശരി താപനില -230°C ആണ്. 2015-ൽ NASAയുടെ New Horizons ദൗത്യമാണ് പ്ലൂട്ടോയുടെ ഏറ്റവും കൂടുതൽ വിവരങ്ങൾ ശേഖരിച്ചത്. പ്ലൂട്ടോ ഗ്രഹമല്ലെങ്കിലും, അതിന്റെ ഭൗതിക ഘടനയും ആകർഷണശക്തിയും ശാസ്ത്രലോകത്തിന് ഇന്നും അതിശയകരമാണ്.