Home ENTERTAINMENT ടോവിനോ -ബേസിൽ കൂട്ടു കെട്ടിൽ പുത്തൻ പടം ‘മരണമാസ്സ്’!

ടോവിനോ -ബേസിൽ കൂട്ടു കെട്ടിൽ പുത്തൻ പടം ‘മരണമാസ്സ്’!

മലയാളികളുടെ പ്രിയ നടൻ ബേസിൽ ജോസഫിനെ നായകനാക്കി നവാഗത സംവിധായകൻ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന സിനിമയാണ് മരണമാസ്സ്. ചിത്രത്തിന്‍റെ പറയേണ്ട മറ്റൊരു പ്രത്യേകത സിനിമയുടെ നിർമ്മാതാക്കളിൽ ഒരാൾ മലയാളികളുടെ ഇഷ്ട നടൻ ടോവിനോ തോമസാണ്. ടോവിനോയെ കൂടാതെ ടിങ്ങ്സ്റ്റൻ തോമസ്,തൻസീർ സലാം എന്നിവരാണ് ചിത്രത്തിന്‍റെ മറ്റു നിർമ്മാതാക്കൾ.

സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത് ഇറങ്ങിയപ്പോൾ തന്നെ വലിയ രീതിയിളുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയ വഴി ലഭിച്ചു കൊണ്ടിരിക്കുന്നത്. ബേസിലിനെ കൂടാതെ സുരേഷ് കൃഷ്ണ, സിജു സണ്ണി, രാജേഷ് മാധവൻ എന്നുവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകൻ ശിവ പ്രസാദും, സിജു സണ്ണിയും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിട്ടുള്ളത്.

ചമൻ ചാക്കോ ആണ് ചിത്രത്തിന്റെ എഡിറ്റർ.നീരജ് രവിയാണ് സിനിമയുടെ ഛായാ ഗ്രാഹകൻ.ബേസിൽ ജോസഫ് നായകനായി എത്തിയ എല്ലാ സിനിമകൾക്കും വൻ കയ്യടിയാണ് കുടുംബ പ്രേക്ഷകർക്ക് ഇടയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. ബേസിൽ നായക വേഷത്തിൽ എത്തിയ ജയ ജയ ജയഹെ തിയേറ്ററുകളിൽ വൻ ഹിറ്റാണ് സമ്മാനിച്ചത്. എന്തായാലും മരണമാസ്സ് ടൈറ്റിൽ പോസ്റ്റർ കണ്ടിട്ട് ഇതും മറ്റൊരു ഹിറ്റ്‌ ചിത്രമാകുമെന്ന് തന്നെയാണ് നിലവിലെ സോഷ്യൽ മീഡിയ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

Exit mobile version