മറിയത്തെ പിന്നിലിരുത്തി പാരീസ് നഗരം ചുറ്റിക്കറങ്ങി നടൻ ദുൽഖർ സൽമാൻ.

190
Advertisement

കുട്ടി മറിയത്തെ പിന്നിലിരുത്തി പാരീസ് നഗരം ചുറ്റിക്കറങ്ങി നടൻ ദുൽഖർ സൽമാൻ. മകൾക്കൊപ്പം പാരീസിൽ നിന്നുള്ള പുത്തൻ വീഡിയോ, തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ദുൽഖർ ആരാധകർക്ക് പങ്കുവെച്ചത്.

അൾട്രാ വയലറ്റ് ബ്രാൻഡിന്റെ ഏറ്റവും പുതിയ, എഫ് എഴുപത്തി ഏഴ് മോഡൽ ഇലക്ട്രിക് മോട്ടോർ ബൈക്കിലാണ് ഇരുവരും സഞ്ചരിക്കുന്നത്. മകൾക്കൊപ്പം പാരീസിൻറെ മനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ടുള്ള ബൈക്ക് യാത്ര മറക്കാൻ സാധിക്കില്ലെന്നും താരം പോസ്റ്റിലൂടെ കുറിച്ചു.

Advertisement

എട്ടു വയസ്സുകാരിയായ മറിയം അമീറ സൽമാൻ, അച്ഛനെപ്പോലെ സ്മാർട്ട് ആണെന്നാണ് ആരാധകരുടെ കമൻറ്. ഡൊമനിക് അരുൺ സംവിധാനം ചെയ്യുന്ന ലോക, എന്ന പുതിയ ചിത്രത്തിൻറെ ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞ് അവധിക്കാലം ആഘോഷിക്കാൻ പാരീസിൽ എത്തിയതാണ് താരം. ലക്കി ഭാസ്കറാണ് ദുൽഖർ സൽമാൻറെ അവസാനം പുറത്തിറങ്ങിയ ചിത്രം.

Advertisement