തന്റെ 23-ാം പിറന്നാളിന് ആശംസകൾ നേർന്ന ആരാധകർക്ക് ഇൻസ്റ്റഗ്രാം പേജിലൂടെ നന്ദി അറിയിച്ചു നടി നന്ദന വർമ്മ,
രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ബാലതാരമായി പ്രേക്ഷകരുടെ മുന്നിൽ അരങ്ങേറ്റം കുറിച്ച നടിയാണ് നന്ദന വർമ്മ. ആദ്യ ചിത്രത്തിലൂടെ തന്നെ, അദ്വിതീയ പ്രകടനത്തോടെ നന്ദന പ്രേക്ഷകരെ ആകർഷിച്ചിരുന്നു.
ശേഷം, ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടി, തുടർന്ന് ഗപ്പി എന്ന ചിത്രത്തിലെ ആമിന എന്ന കഥാപാത്രം നന്ദനയെ വലിയ പ്രേക്ഷക പ്രശംസ നേടിക്കൊടുത്തു.

1983, മിലി, സണ്‍ഡേ ഹോളിഡേ, അഞ്ചാം പാതിര, വാങ്ക്, തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ, നന്ദന മലയാള സിനിമയിൽ തൻ്റേതായ ഒരു സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. സമൂഹ മധ്യത്തിൽ സജ്ജീവമായ നന്ദന വർമ്മ തൻറെ വിശേഷങ്ങൾ ആരാധകർക്ക് പങ്കുവയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസം (ജൂലൈ 14 ന്,) തൻ്റെ ഇരുപത്തി മൂന്നാം വയസ്സ് പൂർത്തിയാക്കിയ താരം, തനിക്ക് പിറന്നാൾ ആശംസകൾ നേർന്ന എല്ലാവർക്കും നന്ദി അറിയിച്ചുളള പോസ്റ്റാണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ പങ്കുവെച്ചത്. സ്റ്റൈലിഷ് ലൂക്കിലുളള ചുവന്ന ടോപ്പും ജീൻസ് ഔട്ട്ഫിറ്റും അണിഞ്ഞുള്ള താരത്തിൻ്റെ റീലും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.