Connect with us

Latest Updates

നോകിയയുടെ തകർച്ച, അഴിമതിയും പിഴവുകളും

Nokia’s collapse, corruption and mistakes hastened its end.

Published

on

Nokia's collapse, corruption and mistakes hastened its end.

നോകിയ ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളിൽ ഒന്നായിരുന്നു. 1990-കൾ മുതൽ 2000-കളുടെ ആദ്യ പകുതി വരെ മൊബൈൽ ഫോണുകളുടെ വിപണിയിൽ നോകിയ രാജകീയമായി തിളങ്ങുകയായിരുന്നു. സിമ്പിയൻ ഓപ്പറേറ്റിംഗ് സിസ്റ്റം, ശക്തമായ ഹാർഡ്‌വെയർ, മികച്ച ബാറ്ററി ലൈഫ് – തുടങ്ങിയ പ്രത്യേകതകൾ കൊണ്ട് നോകിയ ഉപയോഗക്കാർക്ക് പ്രിയപ്പെട്ട ബ്രാൻഡായി മാറി. പക്ഷേ, 2010-കളിലേക്കെത്തിയപ്പോൾ നോകിയയുടെ മൊബൈൽ ഫോണുകളുടെ വിപണിയിയിലെ ആധികാര്യം കുറയുകയും അപ്രത്യക്ഷമാവുകയും ചെയ്തു.

1865-ൽ റബ്ബർ, കേബിളുകൾ, വൈദ്യുതി ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിലൂടെ തുടക്കം കുറിച്ച ഫിൻലാൻഡ് ആസ്ഥാനമായ കമ്പനിയാണ് നോക്കിയ,. 1980 കഴിഞ്ഞതോടെ ടെലി കമ്മ്യൂണിക്കേഷൻ മേഖലയിലേക്ക് നോക്കിയ ശ്രദ്ധ കേന്ദ്രീകരിച്ചു. മൊബൈൽ നിർമ്മാണ രംഗത്തെ ലോക രാജാവായിരുന്നു നോക്കിയ. നോക്കിയ 1100, നോക്കിയ 3310, നോക്കിയ എൻ -സീരിസ്, നോക്കിയ ഇ -സീരിസ് തുടങ്ങിയ മോഡലുകൾ വിപണിയിൽ ഏറെ ശ്രദ്ധ നേടി. ആകർഷക ഗെയിമുകളും ദൃഢമായ ബിൽഡ് ക്വാളിറ്റിയിലൂടെയും ഉയർന്ന ശേഷിയുള്ള ബാറ്ററിയിലൂടെയും നോകിയ വിപണിയിൽ മുന്നേറി,.

Advertisement

2007-ൽ, ഷെയർ മാർക്കെറ്റിൽ 50% നോകിയ മൊബൈൽ കൈവശം വെച്ചിരുന്നു. എന്നാൽ, പിന്നീടുള്ള വർഷങ്ങളിൽ ഇതെല്ലം തകർന്നടിയുകയായിരുന്നു. ആഗോള സ്മാർട്ട്ഫോണുകളുടെ വിപ്ലവം തിരിച്ചറിയാൻ സാധിക്കാത്തത് നോക്കിയയുടെ പതനത്തിനു പ്രധാന കാരണമായി മാറി,. 2007-ന്റെ തുടക്കത്തിൽ ആപ്പിൾ അവവരുടെ ആദ്യ സ്മാർട്ട് ഫോണായ ഐഫോൺ പുറത്തിറക്കി. ഇത് മൊബൈൽ ഫോൺ വിപണിയിൽ വലിയ വിപ്ലവം തന്നെ സൃഷ്ടിച്ചു.

ടച്ച്‌ സ്‌ക്രീൻ, മികച്ച ആപ്ലിക്കേഷൻസ്, മികച്ച ഇന്റർനെറ്റ് ബ്രൗസിംഗ് സേവനം എന്നിവ വിപണിയിൽ ശ്രദ്ധ നേടി,. പക്ഷേ, നോകിയ ഈ മാറ്റം തിരിച്ചറിയാൻ വൈകി. സിംബിയൻ എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നോകിയ കുടുങ്ങിക്കിടന്നു. ശേഷം, 2008-ൽ ആൻഡ്രോയിഡ് വിപണിയിലെത്തിയപ്പോൾ, അതിന്റെ ഓപ്പൺ സോഴ്‌സ് സംവിധാനവും ഡവലപ്പർമാർക്ക് നൽകുന്ന സൗകര്യങ്ങളും സ്മാർട്ട്‌ഫോൺ വിപണിയെ മാറ്റിമറിച്ചു. നോകിയയുടെ പ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റമായ സിംബിയൻ, ആപ്പിളിന്റെയും ആൻഡ്രോയിഡിന്റെയും മികച്ച സാങ്കേതിക വിദ്യകളുമായി താരതമ്യപ്പെടുത്തുമ്പോൾ പിന്നിലായിരുന്നു.

Advertisement
Old-Nokia-Phones

2010-ൽ, ഗൂഗിൾ ആൻഡ്രോയിഡ് അവതരിപ്പിച്ചതോടെ ഒട്ടുമിക്ക മൊബൈൽ നിർമാതാക്കളും ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം സ്വീകരിച്ചു. ഈ സമയം നോകിയക്ക് സിംബിയൻ അപ്ലിക്കേഷൻ മാർക്കറ്റ് വികസിപ്പിക്കാൻ കഴിയാത്തതു കൊണ്ടു, ഉപയോക്താക്കൾ ഐഫോൺ-ആൻഡ്രോയിഡ് ഫോണുകളിലേക്ക് മാറേണ്ട സാഹചര്യം ഉണ്ടായി,. 2011-ൽ, സിംബിയൻ ഉപേക്ഷിച്ച് മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കാൻ നോകിയ തീരുമാനിച്ചു. എന്നാൽ പ്രതീക്ഷയെ തകിടം മറിച്ചുള്ള, ആൻഡ്രോയിന്റെയും iOS-ന്റെയും വിപണിയിലെ മുന്നേറ്റം വിൻഡോസ് ഫോൺ അത്രമേൽ പ്രശസ്തമാക്കാൻ നോകിയയ്ക്കു സാധിച്ചില്ല.

ഇതേ സമയം ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റവുമായി പുറത്തിറക്കിയ സ്മാർട്ട് ഫോണുകളിലൂടെ സാംസങ്, സോണി, മോട്ടറോള തുടങ്ങിയ കമ്പനികൾ വിപണി പിടിച്ചെടുത്തു കഴിഞ്ഞിരുന്നു. നോകിയ ആൻഡ്രോയിഡ് സ്വീകരിക്കാത്തത് കമ്പനിയുടെ ഏറ്റവും വലിയ പിഴവായി കണക്കാക്കപ്പെട്ടു. ഒപ്പം വിലക്കുറവുള്ള സ്മാർട്ട് ഫോൺ മോഡലുകൾ നൽകുന്നതിലും നോക്കിയ പരാജയപ്പെട്ടു,. മാറി മറിഞ്ഞ ടെക്നോളോജികളെയും ട്രെൻഡുകളെയും മനസ്സിലാക്കാനാവാതെ പഴയ രീതിയിൽ തുടരുകയായിരുന്ന നോക്കിയ, തങ്ങളുടെ ഉപഭോക്താക്കളെ മനസിലാക്കാതെ വന്നു,. നോകിയയുടെ ബട്ടൺ ഫോണുകൾ നിലവാരത്തിൽ മികച്ചതായിരുന്നു എങ്കിലും, ഉപയോക്താക്കൾക്ക് പുതിയ അനുഭവം നൽകാൻ അത് പര്യാപ്തമല്ലായിരുന്നു.

Lumia

7.2 ബില്യൺ ഡോളർ നൽകി 2013-ൽ, മൈക്രോസോഫ്റ്റ് നോകിയയുടെ മൊബൈൽ ഡിവിഷൻ സ്വന്തമാക്കി,. ശേഷം നോക്കിയ മോഡലുകൾ, ലൂമിയ എന്ന പേരിൽ മൈക്രോസോഫ്റ്റ് ലൂമിയ സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചു. എന്നാൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളോട് മത്സരിക്കാൻ ലൂമിയ സ്മാർട്ട് ഫോണുകൾ പരാജയപ്പെട്ടതോടെ 2016-ൽ മൈക്രോസോഫ്റ്റ് ലൂമിയ, സ്മാർട്ട് ഫോണുകളുടെ നിർമ്മാണം അവസാനിപ്പിച്ചു,. ഫിൻലാൻഡിൽ പ്രവർത്തിക്കുന്ന എച് എം ടി ഗ്ലോബൽ എന്ന കമ്പനി 2017-ൽ നോകിയയുടെ ബ്രാൻഡ് ഉപയോഗിച്ച് നോകിയ 6, നോകിയ 7 പ്ലസ്, നോകിയ 8 – എന്നീ ആൻഡ്രോയിഡ് ഫോണുകൾ പുറത്തിറക്കി. പക്ഷേ, സാംസങ്, ആപ്പിൾ, ഷിഅയോമി, ഓപ്പോ, വിവോ തുടങ്ങിയ കമ്പനികളുടെ ശക്തമായ മത്സരം കാരണം ഈ മോഡലുകളും ശ്രദ്ധ നേടുന്നതിൽ പരാജയപ്പെട്ടു,.

Advertisement
Advertisement
Click to comment

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Updates