എന്താണ് ഡിജിപിൻ ? What is Digi Pin

646
What is Digi Pin - in Malayalam
What is Digi Pin - in Malayalam
Advertisement

ഡിജി പിൻ എന്നത് രാജ്യത്ത് പുതുതായി അവതരിപ്പിച്ച ഒരു പത്തക്ക ആൽഫാ ന്യൂമെറിക് ജിയോ കോഡ് സംവിധാനമാണ്. ഇത് രാജ്യത്തെ ചെറിയ ഗ്രിഡുകളായി വിഭജിക്കുകയും അക്ഷാംശ രേഖാംശങ്ങളിൽ നിന്ന് കൃത്യമായ സ്ഥലത്തിന്റെ വിവരങ്ങൾ നൽകുകയും ചെയ്യുന്നു,. നിലവിലുള്ള വ്യക്തമല്ലാത്തതോ, പൊരുത്തമില്ലാത്തതോ ആയ ഉൾ ഗ്രാമീണ വാസസ്ഥലങ്ങളുടെ വിലാസങ്ങളിൽ കൃത്യമായ സ്ഥലങ്ങൾ തിരിച്ചറിയാൻ ഇവ സഹായിക്കും. ഐഐറ്റി ഹൈഡ്രാബാദിന്റെയും ഐഎസ്ആർഒ യുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിന്റെയും പിന്തുണയോടെ വികസിപ്പിച്ചെടുത്തതാണ് ഈ പുതിയ സംവിധാനം.

What is Digi Pin - in Malayalam

ഡിജി പിൻ എന്നത് നിലവിലുള്ള പോസ്റ്റൽ പിൻ കോഡിന്റെ ഒരു പകരക്കാരനായല്ല. 1972 മുതൽ ഉപയോഗത്തിലുള്ള പരമ്പരാഗത പിൻ കോഡ് ഔദ്യോഗിക തപാൽ തിരിച്ചറിയൽ സംവിധാനമായി തുടരും. എന്നാൽ ഡിജി പിൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യയിലെ പോസ്റ്റൽ മേഖല ഡിജിറ്റലായി അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. ഒരു പ്രധാന മാപ്പിംഗ് സംവിധാനത്തിലൂടെ നിലവിൽ രണ്ടു ലക്ഷത്തിലധികം പിൻ കോഡുകൾ പരിഷ്കരിക്കുകയും ഡിജിപിന്നിലേക്ക് പോസ്റ്റൽ മേഖല ജിയോടാഗ് ചെയ്യുകയും ചെയ്തു കഴിഞ്ഞു.

Advertisement
What is Digi Pin - in Malayalam

ഡിജി പിൻ നാലു മീറ്റർ വിസ്‌തൃതിയിലുള്ള ഒരു പ്രത്യേക സ്ഥാനം കൃത്യമായി ചൂണ്ടിക്കാണിക്കാൻ സഹായിക്കുമ്പോൾ, പിൻ കോഡ് വിശാലമായ ഒരു തപാൽ മേഖലയെ തിരിച്ചറിയുന്നതിനു സഹായിക്കുന്നു. കൊറിയർ ഡെലിവറി മേഖലയിലും കോമേഷ്യയിൽ ബിസിനസുകാർക്കും ഈ ഓപ്പൺ സോഴ്‌സ് സംയോജനം ഏറെ പ്രയോജനം ചെയ്യും. ഇന്ത്യയിൽ ശക്തമായ ഒരു ഡിജിറ്റൽ വിലാസ വിപ്ലവമാണ് ഡിജി പിൻ എന്നതിലൂടെ കടന്നു വരാൻ പോകുന്നത്,.

Advertisement