തൃശൂർ പൂരത്തിനിടയ്ക്ക് പോലീസിന്റെ അക്രമം …

5

തൃശൂർ പൂരത്തിനിടയ്ക്ക് സിറ്റി പോലീസ് കമ്മീഷണറുടെ അക്രമം .പൂരത്തിന് അന്വേഷണം പട്ടയും കുടയും കൊണ്ട് വന്നവർക്ക് നേരെയായിരുന്നു സംഭവം .പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങൾ ആയിരുന്നു പൂരം പ്രതിസന്ധിയിൽ ആക്കിയത് എന്ന വിമർശനം ശക്തമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആയിരുന്നു പോലീസിന്റെ ഈ ഇടപെടൽ .

ആനകൾക്ക് പട്ട കൊണ്ട് വരുന്നവരെയും കുടമാറ്റത്തിന്റെ കുട കൊണ്ട് വരുന്നവരെയും സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേത്രത്വത്തിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് തടയുന്ന ദൃശ്യങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത് .പട്ടയും കുടയും കൊണ്ട് വരുന്നവരെ തടയുന്നതും ദേഷ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം .എടുത്തു കൊണ്ട് പോടാ എന്ന് കമീഷണർ അവരോട് കയർക്കുന്നതും കാണാം .തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുട കൊണ്ട് വന്നവരെയും പോലീസ് തടഞ്ഞിരുന്നു .എന്നാൽ പട്ടയും കുടയും കൊണ്ട് ഒരുപാടുപേർ അകത്തു കടക്കാൻ ശ്രമിച്ചു അപ്പോഴായിരുന്നു തടഞ്ഞത് എന്നാണ് പോലീസിന്റെ വാദം. പൂരം പ്രതിസന്ധിയിൽ അന്വേഷണം  വേണമെന്ന് മൂന്ന് മുന്നണിയിൽ ഉള്ള നേതാക്കന്മാരും ആവശ്യപ്പെട്ടിട്ടുണ്ട് .

ഇന്നലെ ആയിരുന്നു തൃശൂർ പൂരം വെടിക്കെട്ട് നടന്നത് .എന്നാൽ ഇതിൽ ഒരുപാട് നിയന്ത്രണങ്ങൾ പോലീസ് ഏർപ്പെടുത്തിയിരുന്നു .ഇതിനെതിരെ ഒട്ടനവധി പരാതികളും വന്നിരുന്നു .ഈ പരാതികൾ അന്വേഷിക്കാൻ ഡി ജി പി യെ ഏൽപ്പിച്ചിട്ടുണ്ടെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു .ഈ പ്രശ്നങ്ങൾക്ക്  ഇടയിൽ ആയിരുന്നു പട്ട കൊണ്ട് വന്നരേ തടഞ്ഞതും ദേഷ്യപ്പെട്ടതും വിവാദമായിരിക്കുന്നത് .