രാജ്യത്തിന് സുരക്ഷാ ഭീഷണി, എക്സിന് വിലക്ക് കൽപ്പിച്ച് പാക്കിസ്ഥാൻ!

9

രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വാദം മുൻനിർത്തി സമൂഹമാധ്യമമായ എക്സിനു നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയെ മുന്നിൽ കരുതിയാണ് ഇവർ ഇത്തരത്തിൽ ഒരു താൽക്കാലിക തീരുമാനം എടുക്കുന്നത് എന്നാണ് പാക്കിസ്ഥാനിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ.

എക്സ് ഉപയോഗത്തിന് പൂർണമായും വിലക്ക് ഇപ്പോഴാണ് നിലവിൽ വന്നതെങ്കിലും ഫെബ്രുവരി മാസം തൊട്ട് തന്നെ എക്സ് ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല എന്നതാണ് അവിടെയുള്ള ഉപയോക്താക്കൾ പറയുന്നത്.എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ രാജ്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ബുധനാഴ്ച ഇതുമായി ബന്ധപ്പെട്ട സത്യവാങ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. സത്യവാങ്ങ് മൂലത്തിൽ പറയുന്നതനുസരിച്ച് പാക് സർക്കാറിന്റെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിലും, സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം മൂലവും എക്സ് ഉപേക്ഷിക്കുന്നു എന്ന രീതിയിലാണ് എഴുതി നൽകിയിട്ടുള്ളത്. എന്തായാലും ഒരു സമൂഹമാധ്യമത്തിന് പാകിസ്ഥാൻ പോലുള്ള ഒരു രാജ്യത്തിന്റെ സുരക്ഷയെ തകർക്കാനാകുമോ എന്നത് ഒരു ചോദ്യചിഹ്നം മാത്രം.