തന്റെ ജീവിതത്തിൽ പുതിയ മാറ്റങ്ങളും ആയി നയൻ‌താര

24

തന്റെ കരിയറിനും കുടുംബ ജീവിതത്തിനും ഒരുപോലെ ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോകുകയാണ് നടി നയൻതാര. ലേഡി സൂപ്പർസ്റ്റാർ എന്ന് ആരാധകർ വാഴ്ത്തുന്ന നയൻതാര രണ്ട് പതിറ്റാണ്ടിലേറെയായി കരിയറിൽ തുടരുന്നു ഒരു ചെറിയ ബ്രേക്കിന് ശേഷം ഉള്ള തിരിച്ചു വരവ് അതിശക്തമായിരുന്നു .പിന്നീട ഇറങ്ങിയ പടങ്ങൾ എല്ലാം അവർക്ക് സ്വന്തം ആയി .. ഇക്കാലയളവിനിടെ നടിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളും ആരാധകർക്ക് അറിയാം. എന്നാൽ പല ഗോസിപ്പുകളും അവർ കണ്ടിട്ടും അതിനെ കുറിച്ച് ഒന്നും തന്നെ സംസാരിക്കാറില്ല .

എന്തിനേറെ പറയുന്നു ഒരു സിനിമ പ്രമോഷൻ പോലും അവർ വരാറില്ലായിരുന്നു സംവിധായകൻ വി​ഘ്നേശ് ശിവൻ ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമാണ് അവർ മാധ്യമങ്ങളെയും മറ്റും കണ്ട തുടങ്ങിയത് .എന്നാൽ അതിന് ശേഷം തന്നെയായിരുന്നു അവരുടെ വ്യക്തി ജീവിതത്തിൽ പല വലിയ തീരുമാനങ്ങളും നയൻ‍താരയെടുത്തത്.നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് വിഘ്നേശും നയൻതാരയും പ്രണയത്തിൽ ആവുന്നത്..

2022 ലായിരുന്നു അവരുടെ വിവാ​ഹം. വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനുള്ളിൽ ഇവർ മാതാപിതാക്കളായ വിവരം അറിഞ്ഞപ്പോൾ ഏവരും അമ്പരന്നു. വാടക ​ഗർഭധാരണത്തിലൂടെയാണ് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നതെന്ന് പിന്നീട് വ്യക്തമായി. ഉയിർ, ഉലകം എന്നിവരാണ് നയൻതാരയുടെയും വിഘ്നേശിന്റെയും മക്കൾ.ഇപ്പോഴിതാ തന്റെ പുതിയ സംരംഭത്തിന്റെ ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ് ഇവർ .