കേരളത്തിന് മാതൃകയാക്കാം ഇനി തമിഴ്നാട് വികസന മോഡൽ!

9

വികസനത്തിൽ തങ്ങൾ വളരെയധികം മുന്നിലാണെന്ന് അവകാശപ്പെടുന്ന കേരളത്തിന്‌ ഇനി മാതൃകയാക്കാം തമിഴ്നാടിനെ. നാടിന്റെ വളർച്ചക്കായി 83 ലക്ഷം കോടി രൂപ ചിലവഴിക്കാൻ ഒരുങ്ങുന്നു തമിഴ്നാട് സർക്കാർ എന്ന രീതിയിലാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.ജനങ്ങളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യം വച്ചു കൊണ്ട് സംസ്ഥാനമൊട്ടാകെ നിരവധി വ്യവസായങ്ങൾ ആരംഭിക്കാനും, അതുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ നടത്താനുമാണ് തമിഴ്നാട് സർക്കാരിന്റെ ലക്ഷ്യം.

2030 ആകുന്നതോടെ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ 30 ലക്ഷം കോടി ഡോളർ ആകണമെന്ന രീതിയിലാണ് വികസന പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നത്. എയറോസ്‌പേസ്,ഫാർമ , പ്രതിരോധം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലാണ് വികസനങ്ങൾ കൊണ്ടുവരിക. നിലവിൽ നിർമ്മാണ രംഗത്ത് തമിഴ്നാട് മൂന്നാം സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്.

– എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി തമിഴ്നാട് നടത്തിക്കൊണ്ടിരിക്കുന്ന വികസനങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്നതു തന്നെയാണ്. പ്രത്യേകിച്ച് കടക്കെണി കഥകൾ കേരളമെങ്ങും ചർച്ചയാകുമ്പോൾ ഇനിയെങ്കിലും നമ്മൾ ഒരു വികസന മാറ്റത്തെക്കുറിച്ച് ചിന്തിക്കേണ്ടത് അനിവാര്യം തന്നെയല്ലേ.