ഡി വൈ ഏഫ് ഐ ബോംബ് ഫാക്ടറി:എം വ ഗോവിന്ദനെതിരെ രാഹുൽ മാങ്കുട്ടത്തിൽ.
പാനൂര്‍ സ്‌ഫോടനക്കേസിലെ പ്രതികള്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണെന്ന് ചൂണ്ടിക്കാണിച്ചപ്പോഴുള്ള സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണത്തെ പരിഹസിച്ചായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിമർശനം. സി പി എം ന്റെ ബോംബ് ഫാക്ടറി ആയാണ് ഡി വൈ എഫ് ഐ പ്രവർത്തിക്കുന്നത് എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു.
ബോംബ് നിര്‍മ്മാണത്തില്‍ മരിച്ചവരും നാളെ രക്തസാക്ഷി പട്ടികയില്‍ വരും. സംഭവത്തില്‍ യു.എ.പി.എ. ചുമത്തണം. എന്‍.ഐ.എ. അന്വേഷിക്കണം. ബോംബ് നിര്‍മ്മാണം നടന്ന സ്ഥലത്ത് പോലീസ് എത്താന്‍ വൈകി. അമല്‍ ബാബു കോണ്‍ഗ്രസ് ഓഫീസ് അക്രമിച്ച വ്യക്തിയും ടി.പി വധക്കസ് പ്രതി ജ്യോതി ബാബുവിന്റെ ബന്ധുവുമാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കാം, തോല്‍ക്കാം, പക്ഷെ ആളെ കൊല്ലുന്ന പണി സി.പി.എം. നിര്‍ത്തണം.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏക തീവ്രവാദ സംഘടനയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാണത്തിനിടെ ബോംബ് പൊട്ടി ഒരു സി.പി.എം. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രതിചേര്‍ക്കപ്പെട്ടത് .
ചൂണ്ടിക്കാട്ടിയപ്പോള്‍, തങ്ങള്‍ക്ക് പോഷകസംഘടനയൊന്നുമില്ലെന്നായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മറുപടി.