ഭരണം കോൺഗ്രസിനെങ്കിൽ, 8500 രൂപ അക്കൗണ്ടിലെത്തുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി!

13

ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എല്ലാ പാർട്ടികളും തങ്ങളുടെതായ പ്രചാരണരീതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിനായി പുതിയ വികസന പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട് എന്ന രീതിയിൽ തൃശ്ശൂരിൽ വന്ന് സംസാരിച്ചത്. അതോടൊപ്പം ഇപ്പോൾ പുതിയ ഒരു പദ്ധതിയുടെ പ്രഖ്യാപനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയാണ് രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്താണ് കോൺഗ്രസ് ‘ന്യായ്’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. പാവപ്പെട്ട സാധാരണക്കാരായ ജനങ്ങൾക്ക് ഒരു നിശ്ചിത തുക ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന രീതിയിലായിരുന്നു പദ്ധതിയുടെ രൂപരേഖ. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം വയനാട്ടിൽ എത്തിയപ്പോൾ രാഹുൽ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചത്.

ഇത്തവണ കോൺഗ്രസ് അധികാരത്തിൽ എത്തുകയാണെങ്കിൽ പാവപ്പെട്ട സ്ത്രീകളുടെ ഒരു പ്രത്യേക പട്ടിക തയ്യാറാക്കി അവരുടെ അക്കൗണ്ടിലേക്ക് മാസം 8500 രൂപ വീതം നിക്ഷേപം നടത്തുമെന്നാണ് രാഹുലിന്റെ പ്രഖ്യാപനം. ഈയൊരു സ്കീം നിലവിൽ വരികയാണെങ്കിൽ തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളുടെ അക്കൗണ്ടിൽ ഒരു വർഷത്തേക്ക് 100000 രൂപ ആയിരിക്കും നിക്ഷേപമായി ലഭിക്കുക. കേൾക്കുമ്പോൾ വളരെ ലളിതമായി തോന്നുമെങ്കിലും ഇത്തരത്തിലുള്ള ഒരു സ്കീം നിലവിൽ വരികയാണെങ്കിൽ അത് ഇന്ത്യയിൽ വലിയൊരു മാറ്റത്തിന് തന്നെ തുടക്കം കുറിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.