കേരളത്തിന് വലിയ വികസന വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി തൃശ്ശൂരിൽ!

9

ലോക്സഭ തിരഞ്ഞെടുപ്പ് ഇങ്ങ് അടുത്തെത്തിയതോടെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെല്ലാം സന്ദർശനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇലക്ഷന്റെ ഭാഗമായി ഇന്ന് രാവിലെയാണ് രാഹുൽഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിൽ എത്തിച്ചേർന്നത്. രാഹുലിനെ കൂടാതെ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ ഇലക്ഷൻ പ്രചരണാർത്ഥം തൃശൂരിൽ എത്തിയിരിക്കുകയാണ്.

ബിജെപിക്ക് ഭരണ തുടർച്ച ലഭിക്കുകയാണെങ്കിൽ വളരെ വലിയ വാഗ്ദാനങ്ങളാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി വാഗ്ദാനം ചെയ്യുന്നത്. ദക്ഷിണേന്ത്യയിലേക്ക് ബുള്ളറ്റ് ട്രെയിൻ സംവിധാനവും, കൂടുതൽ വന്ദേ ഭാരത് ട്രെയിനുകളും ഇവയിൽ ഉൾപ്പെടുന്നു.

വരാനിരിക്കുന്ന അഞ്ചുവർഷത്തിനുള്ളിൽ കേരളത്തിന്റെ പ്രമുഖമായ പാരമ്പര്യത്തെ അന്താരാഷ്ട്ര ലെവലിൽ എത്തിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ മറ്റൊരു വാഗ്ദാനം. കേരളത്തിൽ വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം കൂട്ടുന്നതിന് പറ്റിയും കുന്നംകുളത്ത് എൻഡിഎ പൊതുയോഗത്തിൽ എത്തിയ പ്രധാനമന്ത്രി ജനങ്ങളോടായി അറിയിച്ചു.