മിഷന്‍ ഇംപോസിബിള്‍ : ദ ഫൈനല്‍ റെക്കണിങിന്റെ ട്രെയ്‌ലര്‍ പുറത്ത് | Mission: Impossible – The Final Reckoning

1

ടോം ക്രൂസ് നായകനായ മിഷന്‍ ഇംപോസിബിള്‍ : ദ ഫൈനല്‍ റെക്കണിങിന്റെ ( Mission: Impossible – The Final Reckoning ) ട്രെയ്‌ലര്‍ പങ്കുവെച്ച് അണിയറ പ്രവർത്തകർ. മിഷൻ ഇംപോസിബിൾ സീരിയലിലെ അവസാനത്തേതും എട്ടാമത്തെയും ചിത്രമാണ് ഫൈനൽ റെക്കോൺ. ഹെയ്ലി ആട്വെല്‍, വിന്‍ റെംസ്, സൈമണ്‍ പെഗ്, വനേസ കിര്‍ബി, ഹെന്റി സേര്‍ണി എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രമായ് എത്തുന്നു.

സംവിധായകൻ ക്രിസ്റ്റഫര്‍ മക്വയര്‍ ആണ് വിഷൻ ഇമ്പോസിബിൾ ദ ഫൈനൽ റെക്കോൺ സംവിധാനം ചെയ്തിരിക്കുന്നത്. ക്രിസ്റ്റഫര്‍ മക്വയറും ട്രോം ക്രൂസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആക്ഷന്‍ രംഗങ്ങളാല്‍ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന രംഗങ്ങളാണ് ചിത്രത്തിൻറെ ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

2025 മെയ് 23ന് ചിത്രം റിലീസ് ചെയ്യും. ഇത് മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ അവസാനത്തെ ചിത്രമായ മിഷൻ ഇംപോസിബിൾ ഫൈനൽ റെക്കോൺ ഐമാക്‌സ് ഉള്‍പ്പെടെയുള്ള സ്‌ക്രീനുകളിലാകും റിലീസിന് തയ്യാറെടുക്കുന്നത്. ഡ്യൂപ്പുകളെയോ വിഷ്വൽ എഫ്എസ്സുകളിൻ്റെയോ സാന്നിധ്യത്തേക്കാൾ ടോം ക്രൂസിന്റെ റിയലിസ്റ്റിക് ആയ സാഹസിക ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തെ ആരാധകര്‍ക്കിടയില്‍ പ്രശസ്തമാക്കിയത്. മിഷൻ ഇമ്പോസിബിൾ സീരിയസിന്റെ അവസാന ഭാഗമായ ഈ ചിത്രം വൻ വിജയമാകും എന്നാണ് സിനിമാലോകവും പ്രേക്ഷകരും വിലയിരുത്തുന്നത്.