തിരഞ്ഞെടുപ്പ് ചൂടിൽ കേരളം കത്തി കൊണ്ടിരിക്കെ രാഷ്ട്രീയ രംഗത്ത് പല രീതിയിലുള്ള വിവാദങ്ങളാണ് കത്തിപ്പടരുന്നത്. പത്രിക സമർപ്പണം കഴിഞ്ഞ് ഇലക്ഷൻ പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ കേരളത്തിലെ രാഷ്ട്രീയ നീക്കങ്ങളുടെ ഉള്ളുകളികൾ പൊളിയുകയാണ്.
ഇത്തരത്തിൽ ഇപ്പോൾ വളരെയധികം ശ്രദ്ധേയമായിരിക്കുന്ന ഒരു പ്രസ്താവന നടത്തിയിരിക്കുന്നത് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ആണ്. കേരളത്തിലെ രണ്ട് മണ്ഡലങ്ങളിൽ ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ഡീൽ ഉണ്ടാക്കിയിട്ടുണ്ട് എന്ന രീതിയിലാണ് അദ്ദേഹം പ്രസ്താവന നടത്തിയിട്ടുള്ളത്. എന്നാൽ അതിനെതിരെ സിപിഎമ്മും രംഗത്ത് എത്തിയിട്ടുണ്ട്. കോൺഗ്രസ് എസ് ഡി പി ഐയുമായി രഹസ്യ ഡീൽ ഉണ്ടാക്കിയിട്ടുണ്ട് എന്നതാണ് സിപിഎമ്മിന്റെ ആരോപണം.
കേരള മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഇതേ പ്രസ്താവന ആവർത്തിച്ച് പറഞ്ഞിരുന്നു.എന്തായാലും തിരഞ്ഞെടുപ്പ് ഇങ്ങ് അടുത്തെത്തിയതോടെ രാഷ്ട്രീയത്തിലെ പല ഉള്ളു കളികളും പുറത്തു വരുമോ എന്നത് കാത്തിരുന്ന് തന്നെ കാണാം.