കങ്കണ റണാവത്തിൻ്റെ മണാലിയിലുള്ള സ്വകാര്യ വീട്ടിലെ കറന്റ് ബില്ല് ഒരു ലക്ഷം രൂപ. നടിയും എംപിയുമായ കങ്കണ റണാവത്ത്, ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ വെച്ച് നടന്ന പ്രസംഗത്തിന് ഇടയിലാണ് കറന്റ് ബില്ലനെ കുറിച്ച് സംസാരിച്ചത്. താമസമില്ലാത്ത വീട്ടിലാണ് ഒരു ലക്ഷത്തോളം തുക കറന്റ് ബില്ല് വന്നതെന്നും, ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനെയും കങ്കണ വിമര്‍ശിച്ചത്.
“സ്ഥിരമായി താമസമില്ലത്ത മണാലിയിലെ വീട്ടില്‍ എനിക്ക് ഒരു ലക്ഷം രൂപ കറന്റ് ബില്ല് വന്നു. ഇത് വളരെ അസ്വസ്ഥത ഉളവക്കിയ അവസ്ഥയാണ്. ഇപ്പൊൾ ഇവിടെ ഇങ്ങനെ ഉള്ള കാര്യങ്ങൾ സംഭവിക്കുന്നത് ഓര്‍ത്ത് വളരെ നാണക്കേട് തോന്നി. നിങ്ങളെല്ലാവരും എന്റെ സഹോദരി സഹോദരങ്ങളാണ്”.. എന്നാണ് കങ്കണ പറഞ്ഞത്.

‘ഇത് നമ്മള്‍ എല്ലാവരുടെയും കടമയാണ്. ഈ രാജ്യത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും, പുരോഗതി നമ്മൾ എല്ലാവരുടെയും കടമയാണ്. ഇവിടെ ഉള്ള രാഷ്ട്രീയ പാർട്ടികൾ പലതും ചെന്നായ്ക്കളാണെന്ന് ഞാന്‍ പറയും. അവരുടെ കൈകളിൽ നിന്ന് നമുക്ക് ഈ സംസ്ഥാനത്തെ മോചിപ്പിക്കണം’, എന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
എമര്‍ജന്‍സി എന്ന ചിത്രമാണ് കങ്കണയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ. ഇന്ദിര ഗാന്ധിയുടെ വേഷമാണ് കങ്കണ ചിത്രത്തിൽ അവതരിപ്പിച്ചത്. കങ്കണ തന്നെയായിരുന്നു ചിത്രത്തിൻറെ സംവിധാനം. നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം ഇപ്പൊൾ സ്ട്രീം ചെയ്യുന്നുണ്ട്.