കെഎം മാണി ഓർമ്മയായിട്ട് ഇന്നേക്ക് അഞ്ചു വർഷം!

12

കേരള രാഷ്ട്രീയത്തിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച മികച്ച ഒരു രാഷ്ട്രീയ നേതാവ് തന്നെയായിരുന്നു കെ എം മാണി. കേരള കോൺഗ്രസിന്‍റെ മുൻനിര നേതാവും, മുൻമന്ത്രിയുമായിരുന്ന കെഎം മാണി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് അഞ്ചുവർഷം തികയുകയാണ്. കേരളം മുഴുവൻ തിരഞ്ഞെടുപ്പ് ചൂടിൽ കത്തിക്കൊണ്ടിരിക്കുമ്പോൾ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നമ്മോട് വിട വിടപറഞ്ഞ കെഎം മാണിയെ മറക്കുക എന്നത് അസാധ്യം തന്നെ.

ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ജനങ്ങളിൽ ഒരാളായി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു കെഎം മാണിയുടേത്.കേരള കോൺഗ്രസിന് വേണ്ടി വലിയ രീതിയിൽ പ്രവർത്തിക്കുകയും ഒരു ഘട്ടത്തിൽ അദ്ദേഹത്തിന് അവിടെനിന്നും പിണങ്ങി പോകേണ്ടതായും വന്നു. കൂടാതെ വ്യക്തിപരമായും ഒരുപാട് ആരോപണങ്ങൾ അദ്ദേഹത്തിന് ജീവിതത്തിൽ നേരിടേണ്ടതായി വന്നിരുന്നു.എന്നാൽ പിണക്കങ്ങളെല്ലാം മാറി വീണ്ടും ഒരിക്കൽ കൂടി കേരള കോൺഗ്രസിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുമ്പോഴായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടര്‍ന്നുണ്ടായ അദ്ദേഹത്തിത്തിന്‍റെ ആകസ്മികമായ മരണം കേരള രാഷ്ട്രീയത്തെ തന്നെ ഉലച്ചു കളഞ്ഞു എന്നത് പറയാതിരിക്കാൻ സാധിക്കില്ല. കേരള കോൺഗ്രസിന്‍റെ വളർച്ചയിലും തളർച്ചയിലും ഒരേ രീതിയിൽ താങ്ങും തണലുമായി നിന്ന പാലയുടെ സ്വന്തം മാണി സാറിനെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാൻ സാധിക്കുകയില്ല.