മലയാളത്തിൽ ഒട്ടനവധി മികച്ച സിനിമകൾക്ക് തിരക്കഥ ഒരുക്കിയ പ്രശസ്ത തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു. 62 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. മലയാളത്തിന്റെ എവർഗ്രീൻ ക്ലാസിക് സിനിമകളിൽ ഒന്നായ കളിയാട്ടത്തിന്റെ തിരക്കഥ രചിച്ചത് അദ്ദേഹമായിരുന്നു. കളിയാട്ടത്തിന് പുറമേ അദ്ദേഹം തിരക്കഥ നിർവഹിച്ച മറ്റ് സിനിമകൾ അന്യ ലോകം,കർമ്മയോഗി, സമവാക്യം,പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നീ ചിത്രങ്ങളാണ്.
സിനിമാ തിരക്കഥകൾക്ക് പുറമേ ഒരു ഗ്രന്ഥകർത്താവ് എന്ന രീതിയിലും അദ്ദേഹം തന്റേതായ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. കുട്ടികൾക്കായി അദ്ദേഹം രചിച്ച പ്രധാന ബാലസാഹിത്യ കൃതികളാണ് രവി ഭഗവാൻ,കാട്ടിലൂടെ നാട്ടിലൂടെ, മുയൽ ഗ്രാമം എന്നിവയെല്ലാം.
അദ്ദേഹം എഴുതിയ പ്രശസ്ത നോവലായ കാശിയും മലയാള ഗ്രന്ഥ ലോകത്തിന് ഒരു വലിയ സംഭാവന തന്നെയാണ് സമ്മാനിച്ചത്. അസുഖബാധിതനായി അദ്ദേഹം ഏറെ നാൾ ചികിത്സയിലായിരുന്നു.കെ എൻ സൗമ്യയാണ് ഭാര്യ. ഗായത്രി ബൽറാമാണ് മകൾ.