അന്ധവിശ്വാസങ്ങളിൽ അകപ്പെട്ട് മൂന്നുപേർ അരുണാചലിൽ മരണപ്പെട്ട സംഭവത്തിൽ പുതിയ വഴിത്തിരിവ്,മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ആശയങ്ങൾ പ്രചരിപ്പിച്ച ഡോൺ ബോസ്കോ ഇ-മെയിലിനു പിന്നിൽ മരണപ്പെട്ടവരിൽ ഒരാളായ ആര്യ ആണെന്ന് തെളിഞ്ഞു.
മരണാനന്തര ജീവിതത്തെക്കുറിച്ചും അന്യഗ്രഹ ജീവിതത്തെക്കുറിച്ചും ആര്യ ഒരുപാട് റിസർച്ചുകൾ ഇന്റർനെറ്റ് വഴിയും അല്ലാതെയും നടത്തിയിരുന്നു ഇതിലെ ആശയങ്ങൾ ക്രോഡീകരിച്ചാണ് ഇമെയിൽ തയ്യാറാക്കിയത്. മരണപ്പെട്ട നവീൻ രണ്ടു സുഹൃത്തുക്കളെയും ഒരു വൈദികനേയും മരണാനന്തര ജീവിതം ത്തിലേക്ക് ആകർഷിക്കാൻ ശ്രമിച്ചു എന്നും കണ്ടെത്തൽ.വൈകാതെ പ്രളയം വരും ഭൂമി നശിക്കും രക്ഷപ്പെടാനായി ഒന്നുകിൽ ഹിമാലയത്തിൽ അഭയം പ്രാപിക്കുക അല്ലെങ്കിൽ മരണപ്പെട്ട് അന്യഗ്രഹത്തിലേക്ക് പോകുക എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആണ് നവീനും ഭാര്യയും ജീവൻ ഒടുക്കിയത്.അരുണാചലിലെ ഒരു ലോഡ്ജിലാണ് മൂന്നുപേരെയും
കൈയ്യിലെ ഞരമ്പ് മുറിക്കപ്പെട്ട രീതിയിൽ കാണപ്പെട്ടത്. ബലപ്രയോഗത്തിലൂടെ ആയിരുന്നില്ല ഇതൊന്നും പിന്നീട് സ്ഥിരീകരിച്ചിരുന്നു.തൻറെ ഭാര്യ ദേവിയുടെയും ആര്യയുടെയും ഞരമ്പുകൾ മുറിച്ച ശേഷമാണ് നവീൻ ജീവനൊടുക്കിയത് പർവതാരോഹണത്തിന് ആവശ്യമായ സാധനങ്ങളും നവീൻ വാങ്ങി സൂക്ഷിച്ചിരുന്നതായി കണ്ടെത്തി.സംഭവമായി ബന്ധപ്പെട്ട് ദൈനംദിനം പുതിയ വെളിപ്പെടുത്തലുകൾ വന്നുകൊണ്ടിരിക്കുമ്പോൾ സാക്ഷരതയുടെ അതിർവരമ്പുകൾക്കപ്പുറം അന്ധവിശ്വാസങ്ങൾ മനുഷ്യമനസ്സിലേക്ക് എന്തുമാത്രം തുളച്ചുകയറുന്നുണ്ട് ഈ കാലഘട്ടത്തിലും എന്നത് ഞെട്ടിക്കുന്ന വിഷയമാണ്.